Big B
Trending

വിവിധ മേഖലകള്‍ക്ക് വിഭവങ്ങള്‍ പങ്കുവെച്ച് സംസ്ഥാന ബജറ്റ്

ഏതെങ്കിലും ഒരു പ്രത്യേക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന പതിവു ബജറ്റ് ശൈലിക്കപ്പുറം, വിവിധ മേഖലകള്‍ക്ക് വിഭവങ്ങള്‍ പങ്കുവെച്ചു നല്‍കുന്ന രീതിയാണ് 2022-23 സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവലംബിച്ചത്.ലോകമെമ്പാടുമുള്ള പ്രഗത്ഭരായ സമാധാന പ്രവര്‍ത്തകരെയും ചിന്തകരെയും സംഘടിപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനും സമാധാന പ്രവര്‍ത്തകരെയും ചിന്തകരെയും സംഘടിപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനും സമാധാന പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകരുന്നതിനുമായി രണ്ടുകോടി നീക്കിവെക്കുന്നു എന്നതായിരുന്നു ബജറ്റിലെ ആദ്യപ്രഖ്യാപനം.കാര്‍ഷികമേഖലയില്‍ മൂല്യവര്‍ധിത ഉത്പാദനം സാധ്യമാക്കുക എന്നൊരു ലക്ഷ്യവും ബജറ്റ് മുന്നോട്ടുവെക്കുന്നുണ്ട്. പഴവര്‍ഗങ്ങളില്‍നിന്നും കാര്‍ഷിക ഉല്‍പന്നങ്ങളില്‍നിന്നും എഥനോള്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉത്പാദിപ്പിക്കുകയും വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ബജറ്റ് പറയുന്നുണ്ട്. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ മരച്ചീനിയില്‍നിന്ന് എഥനോളും മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്കായി രണ്ടുകോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.വ്യവസായ മേഖലയ്ക്കു വേണ്ടിയുള്ള പ്രഖ്യാപനത്തില്‍ ഏറ്റവും ശ്രദ്ധേയം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹാര്‍ഡ് വെയര്‍ ടെക്‌നോളജീസ് ഹബ് സ്ഥാപിക്കുന്നതിന് 28 കോടി രൂപ വകയിരുത്തിയതാണ്. ചെറുകിട ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ക്ക് വിവിധങ്ങളായ സഹായങ്ങള്‍ അനുവദിക്കുന്നതിന് 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കയര്‍വ്യവസായ മേഖലയ്ക്ക് വകയിരുത്തിയ തുക 117 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്.ഗതാഗത മേഖലയുടെ ആകെ ബജറ്റ് വിഹിതം മുന്‍വര്‍ഷത്തെ 1444.25 കോടിയില്‍നിന്ന് 1788.67 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. വിഴിഞ്ഞം കാര്‍ഗോ വികസനം, തങ്കശ്ശേരി തുറമുഖം എന്നിവയുടെ വികസനത്തിന് 10 കോടി രൂപവീതം വകയിരുത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. പുനരുജ്ജീവനത്തിന് 1000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കെ റെയില്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് വേണ്ടി കിഫ്ബിയില്‍നിന്ന് 2,000 കോടി രൂപ അനുവദിക്കുമെന്നും ബജറ്റ് പറയുന്നു.ഐ.ടി. ഇടനാഴികളുടെ വിപുലീകരണത്തിന് ബജറ്റില്‍ മതിയായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. നിലവില്‍ നാലുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാത 66-ന് സമാന്തരമായി സമാന്തരമായി നാല് ഐ.ടി. ഇടനാഴികളുടെ സ്ഥാപനം, കണ്ണൂരില്‍ പുതിയ ഐ.ടി. പാര്‍ക്ക് തുടങ്ങിയവ പ്രഖ്യാപിച്ചിട്ടുണ്ട്.ആയിരം കോടി രൂപ മുതല്‍മുടക്കില്‍ നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സമീപമാകും ഇത്.തീരപ്രദേശങ്ങളെ മണ്ണൊലിപ്പില്‍നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍നിന്നും സംരക്ഷിക്കാനുള്ള പുതിയ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മനുഷ്യ-വന്യമൃഗ സംഘര്‍ഷ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘകാല പരിഹാര പദ്ധതികള്‍ രൂപപ്പെടുത്താന്‍ 25 കോടി വകയിരുത്തിയിട്ടുണ്ട്.പട്ടികജാതിക്കാര്‍ക്കു വേണ്ടി ഭൂമി, പാര്‍പ്പിടം മറ്റു വികസന പദ്ധതികള്‍ എന്നിവയ്ക്കായി 1935.38 കോടിയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ ജെന്‍ഡര്‍ ബജറ്റിനായുള്ള അടങ്കല്‍ 4665.20 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. അംഗനവാടി കുട്ടികളുടെ പോഷകാഹാരം മെച്ചപ്പെടുത്താന്‍ അവര്‍ക്കു വേണ്ടിയുള്ള മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തും.മുന്‍സിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 40.47 ആറിനു മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കും. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ വര്‍ധിപ്പിക്കും. ഇത് 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം ഒറ്റത്തവണ വര്‍ധനവ് നടപ്പാക്കുമെന്നും ബജറ്റ് പറയുന്നു. 200 കോടിയോളം രൂപയുടെ അധികവരുമാനം ഇത് നല്‍കുമെന്നാണ് കരുതുന്നത്. ഭൂമിയുടെ ന്യായവില 10% കൂട്ടി, ഭൂനികുതി സ്ലാബുകള്‍ പരിഷ്‌കരിക്കും.ഭൂമിയുടെ ന്യായവില 10% കൂട്ടി, ഭൂനികുതി സ്ലാബുകള്‍ പരിഷ്‌കരിക്കും.അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ടി.എസ്.ബി ഓണ്‍ലൈന്‍ പോര്‍ട്ടലിനെ ഇ-ട്രഷറിയുമായി ബന്ധിപ്പിച്ച് ഇടപാടുകാര്‍ക്ക്‌ സാധ്യമാകുന്ന തരത്തില്‍ ഒരു ഇ-വാലറ്റ് സംവിധാനം നടപ്പിലാക്കും.

Related Articles

Back to top button