Tech
Trending

കയറ്റുമതിക്കുള്ള ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങി ചൈനീസ് കമ്പനികള്‍

ആഗോള രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് വേണ്ടിയുള്ള സ്മാര്‍ട്‌ഫോണുകള്‍ നിര്‍മിക്കുന്നതിന് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ നിര്‍മാണ കമ്പനികളുമായി ചര്‍ച്ചയില്‍. ഷാവോമി, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിലെ കരാര്‍ കമ്പനികളുമായി ചര്‍ച്ച നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.രാജ്യത്തെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഏറ്റവും അധികം സ്വാധീനമുള്ള മൂന്ന് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ആയതുകൊണ്ടുതന്നെ ഈ നീക്കം രാജ്യത്തെ വലിയൊരു വലിയൊരു സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ ഹബ്ബാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ചേക്കും.ഇത് മുന്നോട്ടുപോയാല്‍ ലാവ ഇന്റര്‍നാഷണല്‍, ഡിക്‌സിയണ്‍ ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളുടെ പ്ലാന്റുകളില്‍ വെച്ച് ഫോണുകള്‍ കൂട്ടിച്ചേര്‍ക്കുന്നതും കയറ്റുമതി ചെയ്യുന്നതും ഈ വര്‍ഷം തന്നെ ആരംഭിക്കും.ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും ഉപഭോക്താക്കളുമാണ് ചൈന. എന്നാല്‍ ആഗോള തലത്തിലുള്ള വളര്‍ച്ചയാണ് ചൈനീസ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.വിവോയും ഓപ്പോയും ലാവയുമായാണ് ചര്‍ച്ച നടത്തുന്നത്. അതേസമയം ഷാവോമി ഡിക്‌സിയണുമായാണ് ചര്‍ച്ച പുരോഗമിക്കുന്നത്.ആപ്പിള്‍ ഉള്‍പ്പടെ നിരവധി കമ്പനികള്‍ ഇതിനകം ഇന്ത്യയില്‍ നിര്‍മാണം തുടങ്ങിയിട്ടുണ്ട്.സര്‍ക്കാരിന്റെ പ്രൊഡക്റ്റ് ലിങ്ക്ഡ് ഇന്‍സന്റീവ് പ്രോഗ്രാം(പി.ഐ.എല്‍.) ആരംഭിച്ചതിന് ശേഷം രാജ്യത്ത് നിന്നുള്ള സ്മാര്‍ട്‌ഫോണ്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button