Big B
Trending

എല്‍ഐസി ഐപിഒ: ആങ്കര്‍ നിക്ഷേപകരുടെ തള്ളി കയറ്റം

എല്‍.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയ്ക്കായി വന്‍കിട നിക്ഷേപകരുടെ ഭാഗത്തുനിന്ന് വന്‍ ഡിമാന്‍ഡ്. ആങ്കര്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ചതിന്റെ ഇരട്ടിയോളം ഉച്ചയോടെ സബ്‌സ്‌ക്രൈബ് ചെയ്തതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.സിങ്കപൂരിലെ സോവറിന് വെല്‍ത്തഫണ്ടായ ജിഐസി, നോര്‍വെയിലെ സോവറിന് വെല്‍ത്ത് ഫണ്ട് എന്നിവ ഉള്‍പ്പടെയുള്ളവയാണ് ആങ്കര്‍ നിക്ഷേപകര്‍ക്ക് നീക്കിവെച്ചിട്ടുള്ള ഓഹരികള്‍ക്കായി അപേക്ഷിച്ചിട്ടുളളത്.21,000 കോടിയുടെ ഐപിഒയില്‍ 5,600 കോടി രൂപ മൂല്യമുള്ള 5.92 കോടി ഓഹരികളാണ് ആങ്കര്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുള്ളത്.ഇന്‍ഷുറന്‍സ് കമ്പനിയുടെ 3.5ശതമാനം ഓഹരികളാണ് ഐപിഒവഴി വില്‍ക്കാന്‍ സെബി അനുമതി നല്‍കിയിട്ടുള്ളത്. നേരത്തെ അഞ്ച് ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടതെങ്കിലും പിന്നീട് കുറയ്ക്കുകയായിരുന്നു.

Related Articles

Back to top button