Auto
Trending

സ്കോഡ കുഷാക് മോണ്ടെ കാർലോ മെയ് 9 ന് വിപണിയിലെത്തും

സ്കോഡയുടെ പ്രീമിയം എസ്‌യുവി കുഷാക്കിന്റെ പ്രത്യേക പതിപ്പ് മോണ്ടെ കാർലോ മെയ് 9ന് വിപണിയിലെത്തും.സ്കോഡ വാഹനങ്ങളുടെ പ്രത്യേക പ്രീമിയം പതിപ്പുകളാണ് ‘മോണ്ടെ കാർലോ’. അതിനാൽ തന്നെ ആഡംബരത്തിന്റെ പര്യായമായാണ് മോണ്ടെ കാർലോ എഡിഷനുകളെ വാഹന പ്രേമികൾ വിലയിരുത്തുന്നത്. മെയ് 9ന് വിപണിയിലെത്തുന്ന
മോണ്ടെ കാർലോ’ എഡിഷൻ വാഹനത്തിന് സ്കോഡ കുഷാക്കിന്റെ ഏറ്റവും ഉയർന്ന വകഭേദത്തിന്റെ ഫീച്ചറുകൾ നൽകിയിട്ടുണ്ട്.രൂപത്തിൽ കൂടുതൽ സ്പോർടിനെസ് ചേർത്താണ് പുതിയ മോണ്ടെ കാർലോ വകഭേദം വിപണിയിലെത്തുക.പുതിയ കളർ ഓപ്ഷനും വാഹനത്തിന് നൽകിയിട്ടുണ്ട്. ഏറ്റവും ആകർഷകമായത് ടൊർനാഡോ റെഡ് – കറുപ്പ് നിറങ്ങൾ ചേർത്ത വാഹനമാണ്. സാധാരണ കുഷാക്കിൽ നിന്നു വ്യത്യസ്തമായി ‘ബ്ലാക്ക് ഔട്ട്’ തീമിലുള്ള ധാരാളം ഭാഗങ്ങൾ വാഹനത്തിലുണ്ട്. ഗ്ലോസ് ബ്ലാക്ക് ഫിനിഷ് റൂഫ്, റൂഫ് റെയിൽ, റിയർ വ്യൂ മിററുകൾ, ഗ്രിൽ, പുതിയ ഡിസൈനിലുള്ള അലോയ് വീലുകൾ എന്നിവയും മുന്നിലെ ഫെൻഡറിൽ ‘മോണ്ടെ കാർലോ’ എന്ന ബാഡ്ജിങ്ങുമെല്ലാം വാഹനത്തിന് കാര്യമായ ഭംഗി നൽകുന്നുണ്ട്.വാഹനത്തിന്റെ ഉൾവശമാണ് കൂടുതൽ ആകർഷണം. ബ്ലാക്ക് ഫിനിഷ് നൽകിയിട്ടുള്ള ഡാഷ് ബോർഡിൽ വാഹനത്തിന്റെ നിറത്തിലുള്ള ‘ഗ്ലോസി റെഡ്’ ഇൻസെർട്ടുകൾ നൽകിയത് സ്പോർടി രൂപഭംഗി വിളിച്ചോതുന്നു. സ്കോഡ സ്ലാവിയയിൽ നിന്ന് കടംകൊണ്ട പുകിയ ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ, ഇരട്ട നിറങ്ങളിലുള്ള സീറ്റുകൾ എന്നിവയെല്ലാം അതിമനോഹരമാണ്.1.0 ലീറ്റർ, 1.5 ലീറ്റർ ടിഎസ്ഐ പെട്രോൾ മോഡലുകളാണ് എൻജിന്‍ ഓപ്ഷനായി നൽകിയിരിക്കുന്നത്. 114 ബിഎച്ച്പി –148 എൻഎം ടോർക്കുള്ള 1 ലീറ്റർ മോഡലിന് 6 സ്പീഡ് മാന്വൽ – ഓട്ടമാറ്റിക് ഗിയർ ഓപ്ഷനും ഉണ്ട്. 1.5 ലീറ്റർ എൻജിന് 248 ബിഎച്ച്പി – 250 എൻഎം എന്നിങ്ങനെയാണ് കരുത്ത് ക്രമീകരിച്ചിട്ടുള്ളത്.

Related Articles

Back to top button