Big B
Trending

ജിഎസ്ടി വരുമാനം റെക്കോഡ് ഉയരത്തിൽ

രാജ്യത്തെ ചരക്ക് സേവന നികുതി(ജിഎസ്ടി)വരുമാനം ഇതാദ്യമായി 1.5 ലക്ഷംകോടി കടന്നു. ഏപ്രില്‍ മാസം റെക്കോഡ് തുകയായ 1.68 ലക്ഷം കോടി രൂപയാണ് സമാഹരിച്ചതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.സമ്പദ്ഘടനയുടെ മുന്നേറ്റം, കൃത്യസമയത്ത് റിട്ടേണ്‍ നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ തുടങ്ങിയവയാണ് വരുമാനത്തില്‍ വര്‍ധനവുണ്ടാകാന്‍ സഹായിച്ചത്.2021 ഏപ്രില്‍മാസത്തെ വരുമാനത്തേക്കാള്‍ 20ശതമാനം അധികമാണിത്. കഴിഞ്ഞ മാര്‍ച്ചിലാകട്ടെ 1.42 ലക്ഷം കോടിയായിരുന്നു വരുമാനം. 25,000 കോടി രൂപയാണ് കഴിഞ്ഞമാസത്തേക്കാള്‍ അധികമായി സമാഹരിക്കാനായത്.പത്താമത്തെ മാസമാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷംകോടി രൂപ പിന്നിടുന്നത്. ഏപ്രിലില്‍ കേന്ദ്ര ജിഎസ്ടിയിനത്തില്‍ 33,159 കോടിയും സംസ്ഥാന ജിഎസ്ടിയിനത്തില്‍ 41,793 കോടിയും സംയോജിത ജിഎസ്ടിയിനത്തില്‍ 81,939 കോടിയുമാണ് സമാഹരിച്ചത്. സെസിനത്തില്‍ 10,649 കോടിയും ലഭിച്ചു.

Related Articles

Back to top button