
ജാവയുടെ പുതിയ ബൈക്ക് ജാവ 42 ബോബര്‍ കേരള വിപണിയില്‍ അവതരിപ്പിച്ചു. ക്ലാസ്സിക് മോട്ടോര്‍സ് കൊച്ചിന്‍ ഡിലര്‍ഷിപ്പിലാണ് 42 ബോബറിന്റെ കേരള ലോഞ്ച് നടന്നത്.ഫാക്ടറി കസ്റ്റം ട്രീറ്റ്മെന്റ് ഉള്‍പ്പെടെ ജാവ 42 ബോബറിലുണ്ട്. മിസ്റ്റിക് കോപ്പര്‍, മൂണ്‍സ്റ്റോണ്‍ വൈറ്റ്, ജാസ്പെര്‍ റെഡ് ഡ്യുവല്‍ ടോണ്‍ എന്നീ മൂന്ന് മൂന്ന് നിറങ്ങളില്‍ വാഹനം ലഭ്യമാകും. 2.13 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ്‌ഷോറൂം വില.റെട്രോ മോട്ടോര്‍സൈക്കിളില്‍ പുതിയ ഒരു മുഖമായാണ് ജാവ 42 ബോബര്‍ എത്തിയത്. ജാവയുടെ തനത് ബോഡി ശൈലി നിലനിര്‍ത്തുന്നതിനൊപ്പം ബോബറിലേക്ക് മാറുന്നതിനാവശ്യമായ മിനുക്കുപണികളും വരുത്തിയിട്ടുണ്ട്. ബോഡിയിലെ മിനുക്കുപണികള്‍ കുറവാണ്. ചോപ്പ്ഡ് ഫെന്‍ഡറുകള്‍, സിംഗിള്‍ സീറ്റ്, ഫ്ളാറ്റ് ടയറുകള്‍ എന്നിവയാണ് ജാവ 42 ബോബറിലേക്ക് മാറുമ്പോള്‍ വരുത്തിയിട്ടുള്ള പുതുമകള്‍. റെഗുലര്‍ ജാവയില്‍ നിന്നെടുത്ത പെട്രോള്‍ ടാങ്കും രൂപമാറ്റം വരുത്തിയ വശങ്ങളും ആകര്‍ഷകമാണ്. ഡ്യുവല്‍ ടോണ്‍ നിറവും അഴകിന് മാറ്റുകൂട്ടുന്നുണ്ട്.ജാവ 42 ബോബറില്‍ നല്‍കിയിട്ടുള്ള ഈ കരുത്തുറ്റ എന്‍ജിന്‍ 30.64 പി.എസ്. പവറും 32.74 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.