പുത്തൻ സോഷ്യല്‍ മീഡിയ ആപ്പ് പുറത്തിറങ്ങാനൊരുങ്ങി ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി

ട്വിറ്ററിന്റെ സഹസ്ഥാപകനും മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാക്ക് ഡോര്‍സി പുതിയ സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുമായി എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതിന് ഒരാഴ്ച മുമ്പ് തന്നെ ജാക്ക് ഡോര്‍സി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.ബ്ലൂസ്‌കൈ (Bluesky) എന്ന ഈ പുതിയ ആപ്പ് ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ്.ഒതന്റിക്കേറ്റഡ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ (എടി പ്രോട്ടോകോള്‍) ഉപയോഗിച്ചാണ് ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.ഒരു സൈറ്റിനുപകരം ഒന്നിലധികം സൈറ്റുകള്‍ ചേര്‍ന്ന് നിയന്ത്രിക്കുന്ന വികേന്ദ്രിത മാതൃകയിലാണ് ബ്ലൂസ്‌കൈ വികസിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയ്ക്കായി തുറന്നതും വികേന്ദ്രീകൃതവുമായ ഒരു മാനദണ്ഡം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2019 ല്‍ ട്വിറ്ററാണ് ബ്ലൂ സ്‌കൈ പദ്ധതിയ്ക്ക് തുടക്കമിട്ടത്.ഈ വര്‍ഷം ഫെബ്രുവരിയില്‍ ബ്ലൂ സ്‌കൈ പിബിഎല്‍എല്‍സി എന്ന സ്ഥാപനം രൂപീകരിച്ചു. ജാക്ക് ഡോര്‍സി, ജെറെമി മില്ലര്‍, ജേ ഗ്രാബര്‍ എന്നിവരാണ് ഈ സ്ഥാപനത്തിന്റെ ബോര്‍ഡ് അംഗങ്ങള്‍.