
കഴിഞ്ഞ കുറച്ചുനാളുകളായി ഇന്‍സ്റ്റഗ്രാമിന്റെ സ്വീകാര്യത വര്‍ധിച്ചുവരികയാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിന്റെയും ഫെയ്ബുക്കിന്റെയും പ്രതിമാസ സജീവ ഉപയോക്താക്താക്കളുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് മാതൃകമ്പനിയായ മെറ്റ. ഇന്‍സ്റ്റഗ്രാമിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 200 കോടി (രണ്ട് ബില്യണ്‍) എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് കമ്പനി അറിയിച്ചു. കൂടാതെ 296 കോടി (2.96 ബില്യണ്‍) പ്രതിമാസ സജീവ ഉപയോക്താക്കളാണ് ഫെയ്‌സ്ബുക്കിനുള്ളത്. കഴിഞ്ഞ കുറച്ചുനാളുകളായി ഒട്ടനവധി മാറ്റങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമാണ് ഇന്‍സ്റ്റഗ്രാം വിധേയമായിരിക്കുന്നത്. മെറ്റ കൊണ്ടുവന്ന ഈ പരിഷ്‌കാരങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിന് ഗുണം ചെയ്തുവെന്നാണ് ഉപയോക്താക്കളിലുണ്ടായിരിക്കുന്ന കുതിച്ചുചാട്ടം അടിവരയിടുന്നത്.2018 ജൂണിലാണ് ഇന്‍സ്റ്റഗ്രാമിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 100 കോടി കടന്നത്. നാലുവര്‍ഷത്തിനിപ്പുറം സജീവ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാൻ കമ്പനിക്കായി.