Tech
Trending

ഗൂഗിൾ മിനിമം സ്റ്റോറേജ് 1000 ജി.ബി.യായി വർധിപ്പിക്കുന്നു

ഗൂഗിളിന്റെ വ്യക്തിഗത വർക്ക്‌സ്പേസ് അക്കൗണ്ടിലെ സംഭരണശേഷി 15 ജി.ബി.യിൽനിന്ന് ഒരു ടെറാബൈറ്റ്(1000 ജി.ബി.) ആയി ഉയർത്തുമെന്ന് കമ്പനി ബ്ളോഗിലൂടെ അറിയിച്ചു.ജി-മെയിൽ, ഗൂഗിൾ ഡ്രൈവ് എന്നിവയിൽ സ്ഥലമില്ലാത്ത പ്രശ്നം ഇനിയുണ്ടാകില്ല. കൂടാതെ മാൽവേർ, സ്പാം, റാൻസംവേർ ആക്രമണങ്ങളിൽനിന്നുള്ള സുരക്ഷ, പലവ്യക്തികൾക്ക് ഒരേസമയം സന്ദേശം അയക്കാൻ കഴിയുന്ന മെയിൽമെർജ് സംവിധാനം എന്നിവ പുതുതായി ഉൾപ്പെടുത്തും.ജി-മെയിൽ, ക്ലൗഡ് കംപ്യൂട്ടിങ്, കോണ്ടാക്ട്സ്, ഗൂഗിൾ കലണ്ടർ, മീറ്റ്, ചാറ്റ്സ്, ഓഫീസ് സ്യൂട്ട് എന്നിങ്ങനെ ഗൂഗിൾ വികസിപ്പിച്ചതും വിപണനം ചെയ്യുന്നതുമായ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് ഗൂഗിൾ വർക്ക്‌സ്പേസ്. ജി സ്യൂട്ട് എന്നറിയപ്പെട്ടിരുന്ന ഇതിന്റെ പേര് 2020-ലാണ് വ്യക്തിഗത വർക്ക്‌സ്പേസ് (വർക്ക്‌സ്പേസ് ഇൻ ഡിവിജ്വൽ) എന്നാക്കിയത്. ഇതിന്റെ അടിസ്ഥാനപതിപ്പ് സൗജന്യമാണ്.

Related Articles

Back to top button