Big B
Trending

ട്വിറ്റര്‍ തലപ്പത്ത് മസ്‌കിന്റെ അഴിച്ചുപണി

ട്വിറ്ററിന്‍റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ സി.ഇ.ഒ പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെ ട്വിറ്റര്‍ തലപ്പത്തുള്ള പ്രധാനപ്പെട്ട നാല് ഉദ്യോഗസ്ഥരെ ഇലോണ്‍ മസ്‌ക് പുറത്താക്കി. പരാഗിന് പുറമേ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നഡ് സെഗാള്‍, ലീഗല്‍ ഹെഡ് വിജയ് ഗഡ്ഡെ എന്നിവരെയും 2012 മുതല്‍ ട്വിറ്ററിന്റെ ജനറല്‍ കൗണ്‍സിലായ സീന്‍ എഡ്ഗറ്റിനെയും പുറത്താക്കിയതായി റിപ്പോർട്ടുണ്ട്.മസ്‌കിന് കീഴില്‍ ജോലിചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ ഇതിനോടകം ജോലി ഉപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍, തന്നെ പുറത്താക്കിയ മസ്‌കിന്റെ നടപടിയെ ചോദ്യംചെയ്ത് പരാഗ് കോടതിയെ സമീപിച്ചിട്ടുണ്ട്.ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ നിന്നും പലപ്പോഴായി മസ്‌ക് പിന്തിരിയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതു നിയമലംഘനമാണെന്നും കരാര്‍ മര്യാദകള്‍ മസ്‌ക് പാലിക്കണമെന്നും ചൂണ്ടിക്കാട്ടി ട്വിറ്റര്‍ കോടതിയെ സമീപിച്ചു. ഈ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത് പരാഗ് അഗ്രവാളിന്റെ നേതൃത്വത്തിലായിരുന്നു. ഈ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ മസ്‌ക് തന്റെ മനസ്സ് മാറ്റുകയും കരാര്‍ നടപ്പാക്കാനുള്ള കാലാവധി തീരുന്നതിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുകയുമായിരുന്നു.

Related Articles

Back to top button