
ഇൻഫിനിക്സ് സീറോ സീരീസിന്റെ ഭാഗമായുള്ള ഇൻഫിനിക്സ് സീറോ 20 (Infinix Zero 20) ഇന്ത്യയിൽ അവതരിപ്പിച്ചു. ഇൻഫിനിക്സ് സീറോ 20 ന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 15,999 രൂപയാണ്. ഡിസംബർ 29 മുതൽ ഇത് ഫ്ലിപ്കാർട്ട് വഴി വാങ്ങാൻ ലഭ്യമാകും. സ്പേസ് ഗ്രേ, ഗ്ലിറ്റർ ഗോൾഡ്, ഗ്രീൻ ഫാന്റസി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളർ വേരിയന്റുകളിൽ സ്മാർട് ഫോൺ ലഭ്യമാകും. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള എക്സ്ഒഎസ് 12 ലാണ് ഫോണ് പ്രവർത്തിക്കുന്നത്.ഇൻഫിനിക്സ് സീറോ 20 ലെ 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയ്ക്ക് ഫുൾ എച്ച്ഡി പ്ലസ് റെസലൂഷനും 90Hz റിഫ്രഷ് റേറ്റുമുണ്ട്.1,080 x 2,400 പിക്സൽ റെസലൂഷനാണ് ഡിസ്പ്ലേ. മീഡിയടെക് ഹീലിയോ ജി99 ആണ് പ്രോസസർ.108 മെഗാപിക്സൽ പ്രൈമറി സെൻസർ, 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, ക്വാഡ് എൽഇഡി ഫ്ലാഷോടു കൂടിയ 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇൻഫിനിക്സ് സീറോ 20 അവതരിപ്പിക്കുന്നത്. സെൽഫിയ്ക്കായി ഹാൻഡ്സെറ്റിൽ ഒഐഎസ് പിന്തുണയുള്ള 60 മെഗാപിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറയുണ്ട്. ടിയർഡ്രോപ്പ് ആകൃതിയിലുള്ള നോച്ചിലാണ് സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. 4500 എംഎഎച്ച് ആണ് ബാറ്ററി. 44W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നതാണ് ബാറ്ററി.