Big B
Trending

ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം തന്നെ എത്തിയേക്കും

ഊഹാപോഹങ്ങള്‍ക്കിടെ ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി ഡിസംബറില്‍ തന്നെ വിപണിയിലെത്തിയേക്കുമെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്താ ദാസ്. ക്രിപ്‌റ്റോ കറന്‍സികള്‍ക്കു വിപണികളില്‍ ലഭിക്കുന്ന സ്വീകാര്യത പരമാവധി ഉപയോഗപ്പെടുത്തുകയാണ് ആര്‍.ബി.ഐയുടെ ലക്ഷ്യം. ഡിസംബറിന് മുമ്പു തന്നെ കറന്‍സികളുടെ ടെസ്റ്റിങ് ആരംഭിച്ചേക്കുമെന്നാണു വിവരം.അടുത്തവര്‍ഷത്തോടെ മാത്രമേ കറന്‍സി വിപണിയില്‍ എത്തുവെന്നായിരുന്നു നേരത്തേ ആര്‍.ബി.ഐ. വൃത്തങ്ങള്‍ നല്‍കിയിരുന്ന സൂചന. എന്നാല്‍ ഇക്കൊല്ലം തന്നെ കറന്‍സി എത്തിക്കാനുള്ള കാരണം വ്യക്തമല്ല.ഘട്ടംഘട്ടമായാകും ഡിജിറ്റല്‍ കറന്‍സിയെ വിപണിയിൽ അവതരിപ്പിക്കുക. പുതിയ ഉല്‍പ്പന്നം എന്ന നിലയില്‍ ഡിജിറ്റല്‍ കറന്‍സികളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും കൃത്യമായ മേല്‍നോട്ടമുണ്ടാകുമെന്നും ദാസ് വ്യക്തമാക്കി.ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സിയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുമ്പോഴും സാങ്കേതികവിദ്യയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ വിപണിയില്‍ സജീവമാകുകയാണ്. മറ്റു ക്രിപ്‌റ്റോ കറന്‍സികള്‍ ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യയുടെ കറന്‍സിയും ഇതേ പാത പിന്തുടരുമോയെന്നാണു ലോകരാഷ്ട്രങ്ങള്‍ വീക്ഷിക്കുന്നത്.രാജ്യത്തിൻെറയോ കേന്ദ്ര ബാങ്കുകളുടേയോ ഇടപെടലുകള്‍ ഇല്ലാതെ സ്വതന്ത്ര വ്യാപാരത്തിന് ക്രിപ്‌റ്റോ കറന്‍സികളെ പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യയാണ് ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍. അതേസമയം ഔദ്യോഗിക കറന്‍സികള്‍ക്കുമേല്‍ കൃത്യമായ മേല്‍നോട്ടമുണ്ടാകുമെന്ന ദാസിൻെറ വാക്കുകളാണ് ആശയക്കുഴപ്പത്തിനു കാരണം.എന്നാൽ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നു ദാസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button