Big B
Trending

കരുത്താര്‍ജിച്ച് രൂപ

ഡോളറിനെതിരെ മൂല്യമുയര്‍ന്ന് രൂപ. 73.29 ഡോളര്‍ ആയാണ് രൂപയുടെ മൂല്യം ഉയർന്നത്. ആഭ്യന്തര ഓഹരികൾ ശക്തി പ്രാപിച്ചതും ഡോളര്‍ ദുര്‍ബലമായതും രൂപക്ക് തുണയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 40 പൈസയാണ് ഉയർന്നത്.ജൂൺ 16 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.വെള്ളിയാഴ്ച 73.68 എന്ന നിലവാരത്തിൽ ആയിരുന്നു വ്യാപാരം. മിക്ക ഏഷ്യൻ കറൻസികളുടെയും മൂല്യം ഉയര്‍ന്നു. ഡോളര്‍ വീണതിനാൽ ആണിത്. യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിൻെറ പ്രസ്താവനയാണ് ഡോളറിൻെറ മൂല്യം കുറച്ചത്. ധനകാര്യ നയം ലഘൂകരിച്ചേക്കില്ലെന്ന സൂചനകാളാണ് ഡോളർ ഇടിയാൻ കാരണമായത്.ഫെഡ് റിസര്‍വ് പലിശ നിരക്കുകൾ ഇതേ നിരക്കിൽ നിലനിര്‍ത്തിയേക്കും എന്ന സൂചനകളുമുണ്ട്. ഫ്യൂച്വര്‍ വ്യാപാരത്തിൽ 0.76 ശതമാനം ഉയർന്ന നിരക്കലാണ് രൂപയുടെ വിനിമയം.സെപ്റ്റംബർ 28 ലെ നിലവാരമാണിത്. ഡോളർ മൂല്യം, വിദേശ സ്ഥാപന നിക്ഷേപങ്ങൾ എന്നിവയെ ഇത് ബാധിക്കുമോ എന്ന ആശങ്കയിലാണ് വിപണികൾ. ഡോളര്‍ മൂല്യം പിടിച്ചു നിര്‍ത്തിയാൽ രൂപ കരുത്താര്‍ജിക്കാൻ സാധ്യതയുണ്ടെന്ന് നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം , ഇന്ത്യയിൽ ദിവസേനയുള്ള കൊവിഡ് കേസുകൾ വർദ്ധിക്കുന്നതും, ഉത്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് അസംസ്കൃത എണ്ണവിലയിലെ വർദ്ധനവും രൂപയുടെ മൂല്യത്തെ ബാധിച്ചേക്കാം. എന്നാൽ സെപ്റ്റംബറിൽ ഡോളറിനെതിരെ രൂപയുടെ വിനിമയം 73.50-73.90 എന്ന നിലവാരത്തിൽ ആയേക്കാം.സൂചികകൾ കൂടുതൽ കരുത്തുകാട്ടിയാൽ രൂപയുടെ വിനിമയ നിരക്ക് വരും ദിവസങ്ങളിലും ഉയര്‍ന്നേക്കും.

Related Articles

Back to top button