Big B
Trending

രാജ്യത്തുടനീളം 5ജി സേവനങ്ങൾ 2023 ഡിസംബറോടെ എത്തിക്കും : മുകേഷ് അംബാനി

2023 ഡിസംബറോടെ രാജ്യത്തുടനീളം 5G സേവനങ്ങൾ ലഭ്യമാക്കുകയാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നതെന്ന് ശതകോടീശ്വരൻ മുകേഷ് അംബാനി. ഇന്ന് നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ (IMC-2022) ആറാമത് എഡിഷൻ ഉദ്ഘാടനത്തിന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.മൊബൈൽ ഫോണുകളിൽ അതിവേഗ ഇന്റർനെറ്റിന്റെ യുഗത്തിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച 5ജി ടെലിഫോൺ സേവനങ്ങൾ രാജ്യത്ത് ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്‌സ്, ബ്ലോക്ക്‌ ചെയിൻ, മെറ്റാവേർസ് തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകൾ അൺലോക്ക് ചെയ്യാൻ 5G സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ഇനി ഏഷ്യൻ മൊബൈൽ കോൺഗ്രസും ഗ്ലോബൽ മൊബൈൽ കോൺഗ്രസും ആയി മാറുമെന്ന് അംബാനി പറഞ്ഞു. ഏറ്റവും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ നിരക്കുകൾ ജിയോ വാഗ്ദാനം ചെയ്യുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഉപയോക്താക്കൾ 5G പ്ലാനുകൾക്ക് വലിയ തുക നൽകേണ്ടതില്ലെന്നും അവ താങ്ങാവുന്ന വിലയിൽ അവതരിപ്പിക്കുമെന്നും കേന്ദ്രസർക്കാർ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button