
പുതിയ നോക്കിയ ടാബ്‌ലെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ നോക്കിയ ടി10 ടാബ്‌ലെറ്റ് കഴിഞ്ഞ വർഷം പുറത്തിറക്കിയ നോക്കിയ ടി20 യുടെ പരിഷ്കരിച്ച പതിപ്പാണ്.ജൂലൈയിലാണ് നോക്കിയ ടി10 ആദ്യമായി അവതരിപ്പിച്ചത്.നോക്കിയ ടി10 അതേ ബ്ലൂ ഫിനിഷ് നിലനിർത്തുന്നുണ്ട്. ഇത് രണ്ട് സ്റ്റോറേജ് ഓപ്ഷനുകളുമായാണ് വരുന്നത്. 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിന് 11,799 രൂപയും 4 ജിബി, 64 ജിബി സ്റ്റോറേജിന് 12,799 രൂപയുമാണ് വില. ആമസോണിലും നോക്കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പുതിയ മോഡൽ വാങ്ങാം. ഇന്ത്യയിൽ എൽടിഇ വേരിയന്റും അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.ടി10 ന് മുൻപത്തേതിനേക്കാൾ കൂടുതൽ കോംപാക്റ്റ് സ്‌ക്രീൻ ഉണ്ട്. 10.4 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് പകരം 8 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ഇപ്പോൾ വരുന്നത്.സ്‌ക്രീനിൽ കട്ടിയുള്ള ബെസലുകൾ ഉണ്ട്. അത് കാഴ്ചാനുഭവത്തെ തടസപ്പെടുത്തിയേക്കാം. ടാബ്‌ലെറ്റിൽ യുണിസോക് ടി606 ആണ് പ്രോസസർ. ആൻഡ്രോയിഡ് 12 ആണ് ഒഎസ്. 8 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് 450നിറ്റ്സ് ബ്രൈറ്റ്നസുള്ള ഫുൾ-എച്ച്‌ഡി റെസലൂഷൻ വാഗ്ദാനം ചെയ്യുന്നു.പിന്നിൽ, 8 മെഗാപിക്സൽ പ്രൈമറി സെൻസർ ഉണ്ട്. 2 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 10W ചാർജിങ് ശേഷിയുള്ള 5,250 എംഎഎച്ച് ആണ് ബാറ്ററി.