
മടങ്ങി വരവിന്റെ നാലാം വര്‍ഷത്തില്‍ ജാവ ബൈക്ക് നിരയില്‍ ഏറ്റവും ശ്രദ്ധനേടിയ മോഡലായ ജാവ 42-ന്റെ ബോബര്‍ പതിപ്പ് വിപണിയില്‍ എത്തിച്ചിരിക്കുകയാണ് നിർമാതാപിതാക്കളായ ക്ലാസിക് ലെജന്‍ഡ്‌സ്.ഫാക്ടറി കസ്റ്റം ട്രീറ്റ്‌മെന്റ് ഉള്‍പ്പെടെ നല്‍കിയാണ് ജാവ 42 ബോബര്‍ പതിപ്പ് എത്തിച്ചിരിക്കുന്നത്. മിസ്റ്റിക് കോപ്പര്‍, മൂണ്‍സ്റ്റോണ്‍ വൈറ്റ്, ജാസ്‌പെര്‍ റെഡ് ഡ്യുവല്‍ ടോണ്‍ എന്നീ മൂന്ന് നിറങ്ങളില്‍ എത്തുന്ന ഈ മോഡലിന് യഥാക്രമം 2.06 ലക്ഷം, 2.07 ലക്ഷം, 2.09 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.
ജാവയുടെ വിജയഗാഥയുടെ തുടര്‍ച്ചയായാണ് ജാവ ബോബറിന്റെ വരവിനെ നിര്‍മാതാക്കള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ജാവയുടെ തനത് ബോഡി ശൈലി നിലനിര്‍ത്തുന്നതിനൊപ്പം ബോബറിലേക്ക് മാറുന്നതിനാവശ്യമായ മിനുക്കുപണികള്‍ വരുത്തിയാണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്.ബോഡിയിലെ മിനുക്കുപണികള്‍ കുറവാണ്. ചോപ്പ്ഡ് ഫെന്‍ഡറുകള്‍, സിംഗിള്‍ സീറ്റ്, ഫ്‌ളാറ്റ് ടയറുകള്‍ എന്നിവയാണ് ജാവ 42 ബോബറിലേക്ക് മാറുമ്പോള്‍ വരുത്തിയിട്ടുള്ള പുതുമകള്‍. റെഗുലര്‍ ജാവയില്‍ നിന്നെടുത്ത പെട്രോള്‍ ടാങ്കും രൂപമാറ്റം വരുത്തിയ വശങ്ങളും ആകര്‍ഷകമാണ്. ഡ്യുവല്‍ ടോണ്‍ നിറവും അഴകിന് മാറ്റുകൂട്ടുന്നുണ്ട്.അടുത്ത ആഴ്ച മുതല്‍ ഈ ബൈക്ക് നിരത്തുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.ജാവ 42 റെഗുലര്‍ മോഡലില്‍ 27 ബി.എച്ച്.പി. പവറും 27.05 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 293 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നതെങ്കിൽ ബോബര്‍ പതിപ്പില്‍ ഇത് 334 സി.സി. എന്‍ജിനാണ്. ജാവ 42 ബോബറില്‍ നല്‍കിയിട്ടുള്ള ഈ കരുത്തുറ്റ എന്‍ജിന്‍ 30.64 പി.എസ്. പവറും 32.74 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.