Auto
Trending

ഹ്യുണ്ടായി ഐ20 എന്‍ ലൈന്‍ ഇനി ഇന്ത്യന്‍ നിരത്തിലും കുതിക്കും

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിക്കുമുണ്ട് ഒരു പെർഫോമെൻസ് വാഹന വിഭാഗം. ഹ്യുണ്ടായി എൻ ലൈൻ. ജന്മനാട്ടിലും ഏതാനും യൂറോപ്യൻ രാജ്യങ്ങളിലും സജീവമായിരുന്ന ഹ്യുണ്ടായിയുടെ ഈ പെർഫോമെൻസ് വാഹന വിഭാഗം ഐ20 സെഡാന്റെ പെർഫോമെൻസ് മോഡലായ ഐ20 എൻ ലൈൻ എന്ന മോഡലിലൂടെ ഇന്ത്യയിലും ഹരിശ്രീ കുറിച്ചിരിക്കുകയാണ്.ഹ്യുണ്ടായി ഏറ്റവുമൊടുവിൽ ഇന്ത്യയിൽ എത്തിച്ച ഐ20യാണ് എൻ ലൈനായി വേഷപകർച്ച നടത്തിയിരിക്കുന്നത്. 2019-മുതൽ ഇന്ത്യയിൽ എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വീണ്ടും രണ്ടുവർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ പെർഫോമെൻസ് വാഹനം ഇന്ത്യയിൽ എത്തിയിട്ടുള്ളത്.അവതരണത്തിന് പിന്നാലെ ഈ വാഹനത്തിന്റെ ബുക്കിങ്ങ് തുറന്നതായും ഹ്യുണ്ടായി അറിയിച്ചു. 25,000 രൂപ അഡ്വാൻസ് തുക ഈടാക്കിയാണ് ഐ20 എൻ ലൈനിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്.


റെഗുലർ ഐ20-യുടെ രൂപത്തിനൊപ്പം സ്പോർട്ടിയാക്കുന്നതിനുള്ള മിനുക്കുപണികൾ വരുത്തിയാണ് ഐ20 എൻ ലൈൻ എത്തിയിട്ടുള്ളത്. ഡ്യുവൽ ടോൺ ബമ്പർ, പുതുമയുള്ള പ്രതലത്തിൽ നൽകിയിട്ടുള്ള ഫോഗ്ലാമ്പ്, ബമ്പറിന്റെ ലോവർ ലിപ്പിൽ നൽകിയിട്ടുള്ള റെഡ് സ്ട്രിപ്പ്, എൻ ലോഗോ പതിപ്പിച്ചിട്ടുള്ള ബ്ലാക്ക് ഗ്രില്ല് എന്നിവയാണ് പുറംമോടിയിൽ ഐ20 എൻ ലൈനിന് സ്പോർട്ടി ഭാവം ഒരുക്കുന്നത്. പെർഫോമെൻസ് വാഹനത്തിന് ഇണങ്ങുന്ന സസ്പെൻഷനും എക്സ്ഹോസ്റ്റും ഇതിൽ നൽകുന്നുണ്ട്.16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് ഈ മോഡൽ നൽകിയിട്ടുള്ളത്. ബ്രേക്ക് കാലിപ്പറുകൾക്ക് ചുവപ്പ് നിറം നൽകിയതും സ്പോർട്ടി ഭാവത്തിന് മാറ്റ് കൂട്ടുന്നുണ്ട്. റിയർ ഡിഫ്യൂസറും ട്വിൻ എക്സ്ഹോസ്റ്റ് പൈപ്പുമാണ് റെഗുലർ മോഡലിന്റെ പിൻഭാഗത്തെ ഡിസൈനിൽനിന്ന് എൻ ലൈനിനെ വേറിട്ടതാക്കുന്നത്. റൂഫ് സ്പോയിലറും വിങ്ങ് സ്പോയിലറും രണ്ട് ടെയ്ൽലൈറ്റുകളെ ബന്ധിപ്പിക്കുന്ന ഡാർക്ക് ക്രോമിയം ബാറും പുറം മോടിയുടെ സ്പോർട്ടി ഭാവത്തിന് മുതൽകൂട്ടാവുന്നുണ്ട്.സ്പോർട്ടിയാക്കുന്നതിനുള്ള ചെറിയ മാറ്റങ്ങൾ ഒഴിച്ചാൽ അകത്തളം റെഗുലർ ഐ20-ക്ക് സമാനമാണ്. ബ്ലാക്ക് കളർ ഇന്റീരിയറിൽ റെഡ് നിറത്തിലുള്ള അക്സെന്റുകളും റെഡ് ആംബിയന്റും നൽകിയിട്ടുള്ളതാണ് ഇന്റീരിയറിന്റെ ഭാവം. റെഡ് സ്റ്റിച്ചിങ്ങുകൾ നൽകിയിട്ടുള്ള ബ്ലാക്ക് ലെതർ സീറ്റുകൾ, മെറ്റൽ പെഡലുകൾ, എൽ ബ്രാന്റ് ലെതർ ഗിയർനോബ്, പുതിയ ത്രീ സ്പോക്ക് സ്റ്റിയറിങ്ങ് വീൽ, എൻ ബാഡ്ജിങ്ങ് എന്നിവയാണ് അകത്തളത്തെ സ്പോർട്ടിയാക്കുന്നതിനായി നൽകിയിട്ടുള്ളത്.1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഈ പെർഫോമെൻസ് കരുത്തന്റെ ഹൃദയം. ഇത് 118 ബി.എച്ച്.പി. പവറും 172 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button