Big B
Trending

രാജ്യത്തെ മൊബൈല്‍ കയറ്റുമതിയില്‍ വൻ കുതിപ്പ്

രാജ്യത്തുനിന്നുള്ള മൊബൈല്‍ കയറ്റുമതിയില്‍ വന്‍ കുതിച്ചുചാട്ടം. ഒരു വര്‍ഷത്തിനിടെ മൊബൈല്‍ കയറ്റുമതിയില്‍ 250 ശതമാനം നേട്ടമാണ് രാജ്യം കൈവരിച്ചത്.2021- 22 സാമ്പത്തികവര്‍ഷത്തിൻെറ ആദ്യപാദത്തില്‍ 4,600 കോടി രൂപയുടെ മൊബൈല്‍ ഫോണുകളാണ് രാജ്യം കയറ്റിയയച്ചത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഇത് 1,300 കോടി രൂപയുടേതായിരുന്നുവെന്ന് ഇന്ത്യന്‍ സെല്ലുലാര്‍ ആന്‍ഡ് ഇക്കണോമിക് അസോസിയേഷൻെറ(ഐ.സി.ഇ.എ) കണക്കുകള്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം ശക്തമായതാണ് കഴിഞ്ഞവര്‍ഷം കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചത്.രാജ്യത്ത് ഉല്‍പ്പാദനം വര്‍ധിച്ചതോടെ മൊബൈല്‍ ഇറക്കുമതിയില്‍ വന്‍ കുറവുണ്ടായി. നടപ്പു സാമ്പത്തികവര്‍ഷത്തിൻെറ ആദ്യപാദത്തില്‍ 600 കോടി രൂപയുടെ ഫോണുകള്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേസമയം 3,100 കോടി രൂപയുടെ ഫോണുകള്‍ ഇറക്കുമതി ചെയ്തിരുന്നു.2014 -15ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ഇറക്കുമതി നിരക്കാണ് നിലവിലേത്. അതേസമയം ലാപ്ടോപ്പുകളുടേയും ടാബുകളുടേയും ഇറക്കുമതി വര്‍ധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മേഖലയില്‍ 50 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയത്. 2021- 22 സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ 6,000 കോടിയുടെ ലാപ്ടോപ്, ടാബ് ഇറക്കുമതി നടന്നിടത്ത് ഇക്കൊല്ലം 10,000 കോടിയുടേതാണ് ഇറക്കുമതി. ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീവമായതാണ് ലാപ്ടോപ്പുകളുടേയും ടാബുകളുടേയും ഇറക്കുമതി കൂടാന്‍ കാരണം.

Related Articles

Back to top button