Auto
Trending

ഹ്യുണ്ടായി അല്‍കാസര്‍ നിരത്തിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം

ഹ്യുണ്ടായിയുടെ പ്രീമിയം 7 സീറ്റർ എസ്.യു.വി. മോഡലായ അൽകാസറിന്റെ വരവിനായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വരവ് നീണ്ടുപോയ ഈ വാഹനം ജൂൺ 18-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് നിർമാതാകൾ ഉറപ്പുനൽകി. വരവിന് മുന്നോടിയായി ജൂൺ ഒമ്പതാം തീയതി മുതൽ അൽകാസറിനായുള്ള ബുക്കിങ്ങ് ഹ്യുണ്ടായി ആരംഭിച്ചിരുന്നു.15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലായിരിക്കും ഈ വാഹനത്തിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. യഥാർഥ വില അവതരണ വേളയിൽ മാത്രമായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് വിവരം.


ഹ്യുണ്ടായിയുടെ മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റയുടെ ആറ്-ഏഴ് സീറ്റർ പതിപ്പായാണ് അൽകാസർ എത്തുന്നത്. എന്നാൽ, ക്രെറ്റയെക്കാൾ 150 എം.എം. അധിക വീൽബേസ് നൽകിയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 2760 എം.എം. ആണ് അൽകാസറിൽ നൽകിയിട്ടുള്ള വീൽബേസ്. അതുകൊണ്ട് തന്നെ മൂന്നാം നിരയിൽ ആവശ്യത്തിന് സ്പേസ് ലഭിക്കുമെന്നാണ് വിലയിരുത്തലുകൾ.ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളിലും അൽകാസർ എത്തും. ക്രോമിയം സ്റ്റഡുകൾ പതിപ്പിച്ച വലിയ ഗ്രില്ലും, എൽ.ഇ.ഡി. ലൈറ്റുകളും ഡി.ആർ.എല്ലും നൽകിയിട്ടുള്ള ഹെഡ്ലാമ്പുമെല്ലാം അൽകാസറിനെ ക്രെറ്റയിൽ നിന്ന് വ്യത്യസ്തമാക്കും.
സെൽറ്റോസിനും ക്രെറ്റയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്ഫോമിന്റെ പുതുക്കിയ പതിപ്പിലാണ് അൽകാസർ ഒരുങ്ങുന്നത്. 2.0 ലിറ്റർ പെട്രോൾ എൻജിനും 1.5 ലിറ്റർ ഡീസൽ എൻജിനുമാണ് അൽകാസറിൽ നൽകുന്നത്. പെട്രോൾ എൻജിൻ 159 ബി.എച്ച്.പി പവറും 192 എൻ.എം ടോർക്കും ഡീസൽ എൻജിൻ 115 ബിഎച്ച്പി പവറും 250 എൻഎം ടോർക്കുമായിരിക്കും ഉത്പാദിപ്പിക്കുക.

Related Articles

Back to top button