Tech
Trending

6,000mAh ബാറ്ററിയുമായി ടെക്‌നോ സ്പാർക് 7T

ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്‌നോ കഴിഞ്ഞ മാസം 25 നാണ് ടെക്‌നോ സ്പാർക്ക് 7 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ദിവസങ്ങൾക്കുള്ളിൽ സ്പാർക്ക് 7 ശ്രേണിയിൽ മറ്റൊരു ഫോൺ കൂടി ടെക്‌നോ അവതരിപ്പിച്ചു. സ്പാർക് 7T എന്ന് പേരുള്ള പുത്തൻ ബജറ്റ് ഫോൺ 4 ജിബി റാമും + 64 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിലാണ് വില്പനക്കെത്തിയിരിക്കുന്നത്. 8,999 രൂപയാണ് ഈ ബജറ്റ് ഫോണിന്റെ വില.ജുവൽ ബ്ലൂ, മാഗ്നെറ്റ് ബ്ലാക്ക്, നെബുല ഓറഞ്ച് എന്നീ നിറങ്ങളിൽ ലഭ്യമായ ടെക്‌നോ സ്പാർക് 7Tയുടെ വില്പന ജൂൺ 15ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ വഴി ആരംഭിക്കും. ആദ്യ ദിവസം ഫോൺ വാങ്ങുമ്പോൾ 1000 രൂപ ഡിസ്‌കൗണ്ടും ടെക്‌നോ ഒരുക്കിയിട്ടുണ്ട്.


ആൻഡ്രോയിഡ് 11 അടിസ്ഥാനമായ HiOS v7.6 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ടെക്‌നോ സ്പാർക് 7T പ്രവർത്തിക്കുന്നത്. 480 നിറ്റ് പീക്ക് ബ്രൈറ്റ്നസ്സും, 20:9 ആസ്പെക്ട് റേഷ്യോയുമുള്ള 6.52 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) ഡോട്ട് നോച്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് പുത്തൻ ടെക്‌നോ ഫോണിന്. 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള (എഫ്/1.8 ലെൻസ്) ഡ്യുവൽ ക്യാമെറായാണ് ടെക്‌നോ സ്പാർക് 7Tന്. രണ്ടാമത്തെ സെൻസറിന്റെ വിശദാംശങ്ങൾ പുറത്ത്‌വിട്ടിട്ടില്ല. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയും ക്രമീകരിച്ചിട്ടുണ്ട്.ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 35 SoC പ്രൊസസർ 4 ജിബി ഡിഡിആർ 4 എക്സ് റാമുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഫോണിന്റെ ഓൺബോർഡ് 64 ജിബി സ്റ്റോറേജ് ഒരു മൈക്രോ എസ്ഡി കാർഡുപയോഗിച്ച് 512 ജിബി വരെ വർദ്ധിപ്പിക്കാം.6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ ഒരു പ്രധാന ആകർഷണം. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 4 ജി, ജിപിഎസ്, ബ്ലൂടൂത്ത് വി 5, ഒടിജി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.

Related Articles

Back to top button