Tech
Trending

ഐഫോൺ ഉപയോക്താക്കളോട് ഉടൻ തന്നെ ഒഎസ് അപ്ഡേറ്റ് ചെയ്യേണമെന്ന് ഐടി മന്ത്രാലയം

ഇന്ത്യയിലെ ഐഫോൺ (iPhones) ഉപയോഗിക്കുന്ന ആളുകൾ ഉടൻ തന്നെ ഒഎസ് അപ്ഡേറ്റ് ചെയ്യേണമെന്ന് കേന്ദ്രസർക്കാർ. ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആണ് ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹാക്കർമാർക്ക് ഐഫോൺ അടക്കമുള്ള ആപ്പിൾ ഡിവൈസുകളുടെ പൂർണ്ണമായ നിയന്ത്രണം ലഭിക്കാവുന്ന വിധത്തിലുള്ള സുരക്ഷാ പ്രശ്നമാണ് ഉള്ളത്.ഐഫോൺ 6എസ്, ഐഫോൺ 7 സീരീസ്, ഐഫോൺ 8 സീരീസ്, ഐഫോൺ എസ്ഇ ഫസ്റ്റ്-ജെൻ എന്നിവയുൾപ്പെടെയുള്ള പഴയ മോഡലുകളെയാണ് ഈ സുരക്ഷാപ്രശ്നം ബാധിച്ചിരിക്കുന്നത് എന്ന് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സിഇആർടി-ഇൻ അറിയിച്ചു. ഐപാഡ് എയർ, പ്രോ, മിനി എന്നിവയുൾപ്പെടെയുള്ള ഐപാഡ് ഡിവൈസുകളും സുരക്ഷാ പ്രശ്നം നേരിടുന്നുണ്ട്. ഐപാഡ്ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ഇപ്പോൾ ആപ്പിൾ നിർദേശിച്ചിരിക്കുന്നത്.ഐഫോണുകൾക്കായി ആപ്പിൾ പുതിയ ഐഒഎസ് അപ്‌ഡേറ്റുകൾ പുറത്തിറക്കാൻ തുടങ്ങി ദിവസങ്ങൾക്ക് ശേഷമാണ് സർക്കാരിന്റെ മുന്നറിയിപ്പ് വരുന്നത്.

Related Articles

Back to top button