Big B
Trending

വർഷത്തിനുള്ളിൽ 90% പണമിടപാടുകളും യുപിഐ വഴിയാകും: ആർബിഐ

അടുത്ത 5 വർഷത്തിനുള്ളിൽ ഓൺലൈൻ പണമിടപാടുകളുടെ 90 ശതമാനവും യുപിഐ വഴിയായി മാറുമെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിൻ. നിലവിൽ 75.6% ആണ് യുപിഐ വഴിയുള്ള പണമിടപാട്. 2,000 രൂപ നോട്ട് പിൻവലിച്ചതിനു പിന്നാലെ വിനിമയത്തിലുള്ള കറൻസിയുടെ അളവിൽ കുറവുണ്ടായതായും റിസർവ് ബാങ്കിന്റെ ബുള്ളറ്റിൻ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ക്രെഡിറ്റ് കാർഡുകളുടെ വളർച്ച അടുത്ത 5 വർഷം 5 ശതമാനമായിരിക്കുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. നിലവിൽ യുപിഐ വഴിയുള്ള ശരാശരി ഇടപാട് തുക 1,582 രൂപയാണെങ്കിൽ ക്രെഡിറ്റ് കാർഡ് വഴിയുള്ളത് 4,968 രൂപയാണ്.

Related Articles

Back to top button