Tech
Trending

റെഡ്മി 12സി പുതിയ വേരിയന്റിലും എത്തുന്നു

റെഡ്മി കഴിഞ്ഞ മാർച്ചിൽ രാജ്യത്ത് ലോഞ്ച് ചെയ്ത റെഡ്മി 12സി (Redmi 12C) എന്ന ബജറ്റ് സ്മാർട്ട്ഫോണിന്റെ പുതിയൊരു വേരിയന്റ് കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ രണ്ട് വേരിയന്റുകളിലാണ് ഈ ഡിവൈസ് ലഭ്യമായിരുന്നത്. റെഡ്മി 12സി സ്മാർട്ട്ഫോണിന്റെ 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റുകൾ മാത്രമായിരുന്നു ഇതുവരെ ലഭ്യമായിരുന്നത്.മാറ്റ് ബ്ലാക്ക്, മിന്റ് ഗ്രീൻ, റോയൽ ബ്ലൂ, ലാവെൻഡർ പർപ്പിൾ എന്നീ നാല് നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. റെഡ്മി 12സിയുടെ പുതിയ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 9,999 രൂപയാണ് വില. ബേസ് വേരിയന്റ് പോരെന്ന് തോന്നുന്ന ആളുകൾക്ക് റെഡ്മി 12സിയുടെ പുതിയ വേരിയന്റ് മികച്ച ചോയിസ് തന്നെയാണ്.റെഡ്മി 12സി സ്മാർട്ട്ഫോണിൽ 1600 x 720 പിക്സൽ റെസല്യൂഷനുള്ള 6.71 ഇഞ്ച് HD+ എൽസിഡി ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് 60Hz റിഫ്രഷ് റേറ്റും 20:9 ആസ്പക്റ്റ് റേഷിയോവും ഉണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. നിരവധി കസ്റ്റമൈസിങ് ഓപ്ഷനുകൾ നൽകുന്ന ഡിസ്പ്ലെയാണ് ഇത്. ഡ്യുവൽ നാനോ സിം കാർഡ് സപ്പോർട്ടുള്ള ഡിവൈസാണ് ഇത്.മീഡിയടെക് ഹീലിയോ ജി85 പ്രോസസറിന്റെ കരുത്തിലാണ് റെഡ്മിയുടെ ഈ ബജറ്റ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി 12സി സ്മാർട്ട്ഫോണിൽ ഉള്ളത്. 50 എംപി പ്രൈമറി സെൻസറും 2എംപി സെൻസറുമാണ് പിൻക്യാമറ സെറ്റപ്പിൽ ഉള്ളത്. ഫോണിന്റെ മുൻവശത്ത് വാട്ടർഡ്രോപ്പ് നോച്ചിനുള്ളിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി സെൻസറും നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിൽ 10W വയർഡ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും റെഡ്മി നൽകിയിട്ടുണ്ട്.

Related Articles

Back to top button