Big B
Trending

വായ്പാ നിരക്ക് കുറച്ച് പഞ്ചാബ് നാഷണൽ ബാങ്ക്

സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറച്ച് പഞ്ചാബ് നാഷണൽ ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് കുറച്ചത്. ഒരു വർഷത്തെ നിക്ഷേപങ്ങൾക്ക്, ബാങ്ക് പലിശ നിരക്ക് അഞ്ച് ബേസിസ് പോയിൻറുകൾ ആണ് കുറച്ചത്. ഈ നിക്ഷേപങ്ങൾക്ക് ഇനി പരമാവധി 6.75 ശതമാനം പലിശയാണ് ലഭിക്കുന്നത്.പുതിയ നിരക്കുകൾ 2023 ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. സാധാരണ പൗരന്മാർക്ക്, ഏഴ് ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 3.50 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നിരക്കുകൾ ആണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക്, ഏഴ് ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ നാല് ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ നിരക്കുകൾ നൽകും. ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനമാണ് പലിശ. എന്നാൽ, മൂന്ന് വർഷത്തിന് മുകളിലും 5 വർഷം വരെയുമുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനമാണ് പലിശ. അഞ്ച് വർഷത്തിന് മുകളിലും 10 വർഷം വരെയുമുള്ള നിക്ഷേപങ്ങൾക്കും ഇതേ നിരക്കിലാണ് പലിശ നൽകുന്നത്. ഏഴ് ദിവസം മുതൽ 14 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശ നൽകുമ്പോൾ 15 മുതൽ 29 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനം വരെ പലിശ ലഭിക്കും. കൂടാതെ 271 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 5.80 ശതമാനം പലിശയും ലഭിക്കും.

Related Articles

Back to top button