
ഗൂഗിള്‍ പിക്സല്‍ ഫോള്‍ഡ് ഫോണ്‍ ഈ വര്‍ഷം ജൂണില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. പിക്സല്‍ 7എ സ്മാര്‍ട് ഫോണും ഒപ്പമെത്തും. ജൂണ്‍ പകുതിയോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട് എങ്കിലും തീയ്യതി വ്യക്തമല്ല. പിക്സല്‍ ഫോള്‍ഡ് ഫോണിന് 256 ജിബി സ്റ്റോറേജ് മോഡല്‍ മാത്രമാണ് ഉണ്ടാവുകയെന്നാണ് 9ടു5 ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ 512 ജിബി സ്റ്റോറേജ് ജിബി സ്റ്റോറേജ് ഉണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാര്‍ബൺ,വെള്ള നിറങ്ങളിലായിരിക്കും ഫോണ്‍ എത്തുക. ഫോണിനായി പ്രത്യേകം കേയ്സുകളും ഗൂഗിള്‍ പുറത്തിറക്കിയേക്കും.പിക്സല്‍ 7എ സ്മാര്‍ട്ഫോണിന്റെ കാര്യമെടുത്താല്‍, അതില്‍ 128 ജിബി സ്റ്റോറേജ് ഓപ്ഷനായിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്‍ബണ്‍, കോട്ടണ്‍, ആര്‍ക്ടിക് ബ്ലൂ നിറങ്ങളിലാവും ഈ ഫോണ്‍ എത്തുക. ഇപ്പോഴുള്ള പിക്സല്‍ 7 നെ പോലെ 6.1 ഇഞ്ച് ഡിസ്പ്ലേയോടുകൂടിയ ഫോണ്‍ ആയിരിക്കും പിക്സല്‍ 7എ എന്നാണ് പ്രതീക്ഷിക്കുന്നത്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള ഫുള്‍ എച്ച്ഡി+ റസലൂഷന്‍ ഉള്ള സ്ക്രീന്‍ ആിരിക്കും ഇത്. പിക്സല്‍ 7എ യില്‍ 64-മെഗാപിക്സല്‍ സോണി ഐഎംഎക്സ് 787 സെന്‍സറും 12 എംപി അള്‍ട്രാ വൈഡ് ലെന്‍സും ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ ആയിരിക്കാം ഉണ്ടാവുക. ഫ്രണ്ട് ക്യാമറ വിവരങ്ങള്‍ ലഭ്യമല്ല.