Travel
Trending

ഉഗ്രൻ കശ്മീര്‍ പാക്കേജുമായി ഐആര്‍സിടിസി

കശ്മീര്‍ യാത്ര സ്വപ്നം കാണുന്നവർക്കായി ഒരടിപൊളി പാക്കേജുമായി എത്തിയിരിക്കയാണ് ഇന്ത്യന്‍ റെയില്‍വേ. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ബഡ്ജറ്റ് പാക്കേജാണ് ഐ.ആര്‍.സി.ടി.സി പ്രഖ്യാപിച്ചിരിക്കുന്നത്. ജന്നത്ത്-ഇ-കശ്മീര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ യാത്ര ഏപ്രില്‍ ഒന്‍പതിനാണ് ആരംഭിക്കുക. അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാന ടിക്കറ്റുകളും മറ്റ് യാത്ര ചിലവുകളും താമസവും ഭക്ഷണവും സൈറ്റ്‌സീയിങും ഉള്‍ക്കൊള്ളുന്നതാണ് പാക്കേജ്. സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പഹല്‍ഗാം, ദാല്‍ തടാകം എന്നിങ്ങനെ കശ്മീരിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിക്കാനുള്ള അവസരങ്ങളുണ്ടാകും. നാല് ദിവസം ഹോട്ടല്‍ താമസവും ഒരു ദിവസം ഹൗസ് ബോട്ടിലെ താമസവുമാണ് ഒരുക്കുക. യാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന പാക്കേജുകള്‍ക്കനുസരിച്ച് 41,300 മുതല്‍ 61,000 വരെയാണ് ഒരാള്‍ക്കുള്ള നിരക്ക്. 60,100 രൂപയുള്ള ഒരു ടിക്കറ്റ് രണ്ട് പേര്‍ ചേര്‍ന്നെടുക്കുമ്പോള്‍ അത് ഒരാള്‍ക്ക് 44,900 രൂപയായി കുറയും. മൂന്നാള്‍ ചേര്‍ന്ന് എടുക്കുമ്പോള്‍ അത് 44,000 രൂപയായും കുറയും. 41,300 രൂപയാണ് കുട്ടികള്‍ക്കുള്ള നിരക്ക്.

Related Articles

Back to top button