Big B
Trending

ഇ–രൂപ ഉടൻ എത്തും

രാജ്യത്തിന്റെ ഔദ്യോഗിക ഡിജിറ്റൽ കറൻസി(ഇ–രൂപ) പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ അവതരിപ്പിക്കും.ആർബിഐ, ഡിജിറ്റൽ കറൻസിയെക്കുറിച്ച് കൺസപ്റ്റ് നോട്ട് പുറത്തിറക്കിയിരിക്കുകയാണ്. കേന്ദ്രബാങ്കിന്റെ ഡിജിറ്റൽ കറൻസിയുടെ (Central Bank backed Digital Currency – CBDC) /ചില പ്രത്യേക ഉപയോഗങ്ങൾക്കുള്ള ഇ-റുപീ പൈലറ്റ് ലോഞ്ച് ഉടനുണ്ടാകുമെന്നും ഇതിൽ പറയുന്നു.നിലവിലുള്ള കറൻസിയുടെ ഡിജിറ്റൽ പതിപ്പാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി).നിലവിലുള്ള കറൻസി ഘടനയെ സഹായിക്കുക മാത്രമാണു സിബിഡിസി ചെയ്യുകയെന്നും അതിനു ബദൽ അല്ലെന്നും ആശയരേഖയിൽ പറയുന്നു. നിലവിലുള്ള പേയ്മെന്റ് സംവിധാനങ്ങളെല്ലാം തുടരുമെന്നും ഡിജിറ്റൽ കറൻസി ഒരു അധിക പേയ്മെന്റ് സംവിധാനമായി മാറുമെന്നുമാണു വിശദീകരണം. ക്രിപ്റ്റോകറൻസിയുടെ അടിസ്ഥാനമായ ബ്ലോക്ചെയിൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാകും സിബിഡിസിയെന്ന് കഴിഞ്ഞ ബജറ്റിൽ വ്യക്തമാക്കിയിരുന്നു.ചില പ്രത്യേക ആവശ്യങ്ങൾക്കു മാത്രം ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ അവതരിപ്പിക്കാനാണു തീരുമാനം.സാധ്യതകൾ കൂടുതൽ മനസ്സിലാക്കിയ ശേഷം മേഖലകൾ വിപുലീകരിക്കും.

Related Articles

Back to top button