
പുതിയ ഫീച്ചറുമായി വീഡിയോ കോളിങ് ആപ്പായ ഗൂഗിള്‍ മീറ്റ്. വീഡിയോ കോളിനിടെ ഇമോജികള്‍ ഉപയോഗിക്കാനുള്ള അവസരമാണ് ഗൂഗിള്‍ ഒരുക്കുന്നത്. ഇത്രയും കാലം വൈകുകയായിരുന്നു. ഓഡിയോ ഓഫ് ആണെങ്കിലും ഇമോജി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. ഒരു വര്‍ഷം മുന്‍പ് ഇമോജികള്‍ കൊണ്ടുവരുമെന്ന് ഗുഗിള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത്രയും കാലം വൈകുകയായിരുന്നു. വാട്‌സാപ്പില്‍ ഉള്ളത് പോലെ ഇമോജികളുടെ നിറം മാറ്റാനും ഗൂഗിള്‍ മീറ്റില്‍ സാധിക്കും. വെബിലൂടെ ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നവര്‍ക്കും ഐ.ഓ.എസിലുമാകും ആദ്യഘട്ടത്തില്‍ പുതിയ ഫീച്ചര്‍ ഉപയോഗിക്കാനാകും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കാന്‍ വൈകുമെന്നാണ് വിവരങ്ങള്‍. കഴിഞ്ഞ കുറച്ചുമാസങ്ങളായി നിരവധി മാറ്റങ്ങളാണ് ഗൂഗിള്‍ ഈ വീഡിയോ കോള്‍ ആപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. ഗൂഗിള്‍ മീറ്റില്‍ 360 ഡിഗ്രി ബാക്ക്ഗ്രൗണ്ട് അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും വിവരങ്ങളുണ്ട്.