
ഫയര്‍ ബോള്‍ട്ടിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു. ബ്ലൂടൂത്ത് കോളിങ് ഫീച്ചറോട് കൂടിയ ഫയര്‍ ബോള്‍ട്ട് സൂപ്പര്‍നോവ എന്ന വാച്ചാണ് വിപണിയിലെത്തിയിരിക്കുന്നത്. ഓറഞ്ച്, ബ്ലൂ, യെല്ലോ, ഗോള്‍ഡ് ബ്ലാക്ക്, ലൈറ്റ് ഗോള്‍ഡ്, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് വാച്ച് എത്തിയിരിക്കുന്നത്. 24/7 ഹാര്‍ട്ട് റേറ്റ് ട്രാക്കിങ്ങും വാച്ചിന്റെ പ്രത്യേകതയാണ്. 1.78 ഇഞ്ചിന്റെ അമോലെഡ് ഡിസ്‌പ്ലെയാണ് വാച്ചിനുള്ളത്. 123 സ്‌പോര്‍ട്‌സ് മോഡുകള്‍ സൂപ്പര്‍നോവയിലുണ്ട്. ആന്‍ഡ്രോയിഡിലും ഐ.ഓ.എസിലും വാച്ച് പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അഞ്ചുദിവസത്തെ ബാറ്ററി ശേഷിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 3,499 രൂപയാണ് ഫയര്‍ ബോള്‍ട്ട് സൂപ്പര്‍നോവയുടെ വില.