
ഇലോണ്‍ മസ്‌കിനെ പിന്തള്ളി ലോക കോടീശ്വരന്മാരില്‍ രണ്ടാം സ്ഥാനം പിടിച്ചെടുക്കാന്‍ ഗൗതം അദാനി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മസ്‌കിനെ അദാനി മറികടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.ബ്ലൂംബര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ഗൗതം അദാനിയുടെ ആസ്തി 9,68,500 കോടി രൂപയും (119 ബില്യണ്‍ ഡോളര്‍) ഇലോണ്‍ മസ്‌കിന്റേത് 1,07,4200 രൂപ(132 ബില്യണ്‍ ഡോളര്‍)യുമാണ്. ഒരു വര്‍ഷത്തിനിടെ അദാനിയുടെ ആസ്തി 43 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചു.അഞ്ചാഴ്ചകൊണ്ട് അദാനി മസ്‌കിനെ മറികടക്കുമെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ വിലയിരുത്തല്‍. ഡിസംബര്‍ 13നാണ് ലോക കോടീശ്വര പട്ടികയിലെ ഒന്നാം സ്ഥാനം ഇലോണ്‍ മസ്‌കിന് നഷ്ടമായത്. ആഡംബര ഉത്പന്ന വ്യവസായി ബെര്‍നാര്‍ഡ് അര്‍നോള്‍ട് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. മസ്‌കിന്റെ ആസ്തിയില്‍ 200 ബില്യണ്‍ ഡോളറിന്റെ കുറവാണുണ്ടായത്.അതോടെ അതിഗവേഗം ആസ്തി നഷ്ടപ്പെട്ടവരില്‍ മസ്‌ക് മുമ്പനാകുകയും ചെയ്തു. 2021 നവംബര്‍ നാലിലെ കണക്കുപ്രകാരം മസ്‌കിന്റെ ആസ്തി 340 ബില്യണ്‍ ഡോളറായിരുന്നു. ടെസ് ലയുടെ ഓഹരി വിലയിലുണ്ടായ ഇടിവാണ് മസ്‌കിന്റെ ആസ്തിയെ ബാധിച്ചത്. ഡിസംബര്‍ 27നുമാത്രം 11 ശതമാനം തകര്‍ച്ച നേരിട്ടു. 2020ല്‍ വന്‍ മുന്നേറ്റം സൃഷ്ടിച്ച ടെസ് ലയുടെ ഓഹരി വിലയില്‍ 2022ല്‍ 65ശതമാനം ഇടിവുണ്ടായി. ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് വന്‍തുക അദ്ദേഹം ചെലവിട്ടതും ഈയിടെ ചര്‍ച്ചയായിരുന്നു.