Tech
Trending

ഗൂഗിള്‍ മീറ്റില്‍ 1080 പിക്‌സല്‍ എച്ച്ഡി വീഡിയോ കോള്‍ എത്തി

ഇനി ഗൂഗിള്‍ മീറ്റില്‍ 1080 പിക്‌സല്‍ റസലൂഷനില്‍ വീഡിയോ കോള്‍ ചെയ്യാം. ബുധനാഴ്ചയാണ് ഈ മാറ്റവുമായുള്ള അപ്‌ഡേറ്റ് ഗൂഗിള്‍ അവതരിപ്പിച്ചത്. അതേസമയം പ്രത്യേകം ഓണ്‍ ചെയ്താല്‍ മാത്രമേ 1080 പിക്‌സല്‍ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇതിനായി പ്രത്യേകം ടോഗിള്‍ ബട്ടന്‍ ലഭ്യമാണ്. കൂടാതെ ഗൂഗിള്‍ വര്‍ക്ക് സ്‌പേസ്, ഗൂഗിള്‍ വണ്‍ തുടങ്ങിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ ഭാഗമായവര്‍ക്ക് മാത്രമേ 1080 പിക്‌സല്‍ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കൂ. ഇത് മാത്രവുമല്ല ഗൂഗിള്‍ മീറ്റിന്റെ വെബ്ബ് വേര്‍ഷനില്‍ മാത്രമേ 1080 പിക്‌സല്‍ വീഡിയോ കോളുകള്‍ ലഭ്യമാവൂ. വെബ് ക്യാമിന്റെ ശേഷിയും ഇതിന് പരിഗണിക്കപ്പെടും. നെറ്റ് വര്‍ക്ക് ബാന്‍ഡ് വിഡ്തിനനുസരിച്ച് ഈ റെസലൂഷന്‍ ഓട്ടോമാറ്റിക്ക് ആയി ക്രമീകരിക്കപ്പെടുമെന്ന് ഗൂഗിള്‍ പറഞ്ഞു. ഇതുവരെ പരമാവധി 720 പിക്‌സല്‍ വീഡിയോ കോള്‍ മാത്രമാണ് ഗൂഗിള്‍ മീറ്റ് പിന്തുണച്ചിരുന്നത്. വര്‍ക്ക് സ്‌പേസ് ബിസിനസ് സ്റ്റാന്റേഡ്, ബിസിനസ് പ്ലസ്, എന്റര്‍പ്രൈസ് സ്റ്റാര്‍ട്ടര്‍, എന്റര്‍പ്രൈസ് സ്റ്റാന്റേഡ്, എന്റര്‍പ്രൈസ് പ്ലസ്, ടീച്ചിങ് ആന്റ് ലേണിങ് അപ്‌ഗ്രേഡ്, എജുക്കേഷന്‍ പ്ലസ്, എന്റര്‍പ്രൈസ് എസന്‍ഷ്യല്‍സ്, ഫ്രണ്ട് ലൈന്‍ തുടങ്ങിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 1080 പിക്‌സല്‍ എച്ച്ഡി വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും. 2 ടിബി സ്‌റ്റോറേജ് ഉള്ള ഗൂഗിള്‍ വണ്‍ ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭിക്കും.

Related Articles

Back to top button