Auto
Trending

എം.ജി. കോമറ്റ് ഇ.വിയുടെ വില പ്രഖ്യാപിച്ചു

എം.ജി. മോട്ടോഴ്‌സിന്റെ രണ്ടാമത്തെ ഇലക്ട്രിക് മോഡലായ ഇന്ത്യയില്‍ എത്തുന്ന കോമറ്റ് ഇ.വിയുടെ വില പ്രഖ്യാപിച്ചു. വിവിധ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളില്‍ ലഭിക്കുന്ന ഈ വാഹനത്തിന് 7.98 ലക്ഷം രൂപയാണ് ഇന്ത്യയിലെ പ്രാരംഭ വില. ഇതോടെ,ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയും എം.ജി. കോമറ്റ് ഇ.വിക്ക് സ്വന്തമായി. പ്രധാനമായും നഗരപ്രദേശങ്ങളിലെ യാത്ര ലക്ഷമാക്കി എത്തിയിട്ടുള്ള വാഹനമാണ് കോമറ്റ് ഇ.വിയെന്നാണ് എം.ജി. മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഏറ്റവും വലിപ്പം കുറഞ്ഞ ഇലക്ട്രിക് വാഹനമെന്ന സവിശേഷതയോടെയാണ് കോമറ്റ് ഇ.വി. എത്തിയിരിക്കുന്നത്. വലിപ്പക്കുറവ് തന്നെയാണ് എം.ജി. കോമറ്റ് ഇ.വിയുടെ സവിശേഷത. 2974 എം.എം. നീളവും 1505 എം.എം. വീതിയും 1640 എം.എം. ഉയരവും 2010 എം.എം. വീല്‍ബേസുമായാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. വലിപ്പത്തില്‍ ചെറുതാണെങ്കിലും ഏറ്റവും മികച്ചതും വിശാലമായതുമായി അകത്തളവുമായാണ് ഈ വാഹനം ഒരുങ്ങിയിരുന്നു. എം.ജി. വാഹനങ്ങളുടെ മുഖമുദ്രയായ കണക്ടഡ് ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ളവയും ഈ കുഞ്ഞന്‍ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. എം.ജി. കോമറ്റ് ഇ.വി. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഗ്ലോബല്‍ സ്‌മോള്‍ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനം നാല് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന രണ്ട് ഡോര്‍ മോഡലായാണ് എത്തിയിരിക്കുന്നത്. ടോള്‍ ബോയ് ഡിസൈനിലാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Related Articles

Back to top button