Tech
Trending

എഐ ഡിസൈനിങ് ടൂളുമായി മൈക്രോസോഫ്റ്റ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഡിസൈനിങ് ടൂളുമായി മൈക്രോസോഫ്റ്റ്. 2022 ല്‍ തുടക്കമിട്ട മൈക്രോസോഫ്റ്റ് ഡിസൈനറിലാണ്ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കഴവുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ചിത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന ഈ സംവിധാനത്തിന്റെ പബ്ലിക് പ്രിവ്യു പുറത്തിറക്കിയിട്ടുണ്ട്. പോസ്റ്ററുകള്‍, പ്രസന്റേഷനുകള്‍,ഡിജിറ്റല്‍ പോസ്റ്റ് കാര്‍ഡുകള്‍, ക്ഷണക്കത്തുകള്‍ ഉള്‍പ്പടെയുള്ള ഗ്രാഫിക്കുകള്‍ തയ്യാറാക്കാന്‍ ഈ സേവനം പ്രയോജനപ്പെടുത്താം. ഓപ്പണ്‍ എഐയുടെ ‘ഡാല്‍-ഇ2’ എന്ന ടെക്സ്റ്റ് റ്റു ഇമേജ് എഐ അടിസ്ഥാനമാക്കിയാണ് മൈക്രോസോഫ്റ്റ് ഡിസൈനറിന്റെ പ്രവര്‍ത്തനം. ആര്‍ക്കും മൈക്രോസോഫ്റ്റ് ഡിസൈനര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഗ്രാഫിക്കുകള്‍ തയ്യാറാക്കാന്‍ ഇത് ഉപയോഗിക്കാം. ഇതിനായി ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യാം. ഏത് രീതിയിലുള്ള ഡിസൈന്‍ ആണ് വേണ്ടത് എന്ന് എഴുതി നല്‍കിയാല്‍ മതി.

Related Articles

Back to top button