Tech
Trending

ഗൂഗിൾ ബാർഡ് ഇന്ത്യയിലും അവതരിപ്പിച്ചു

ഔദ്യോഗിമായി അവതരിപ്പിച്ച് ഏറെ നാളുകൾക്കു ശേഷം നിര്‍മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഗൂഗിളിന്റെ ബാർഡ് കഴിഞ്ഞ ദിവസം ഇന്ത്യയിലും അവതരിപ്പിച്ചു. ബാർഡ് ഇപ്പോൾ 180 രാജ്യങ്ങളിൽ ലഭ്യമാണ്. ഇംഗ്ലിഷിന് പുറമെ ജാപ്പനീസ്, കൊറിയൻ ഭാഷകളിലും ബാർഡിനോട് ചാറ്റ് ചെയ്യാം. വൈകാതെ 40 ഭാഷകളിൽ കൂടി അവതരിപ്പിക്കുമെന്നാണ് ഗൂഗിൾ അറിയിച്ചത്.ഇന്റര്‍നെറ്റ് സേര്‍ച്ചിന്റെ പര്യായം തന്നെയായി മാറിയ ഗൂഗിള്‍ അവതരിപ്പിച്ച എഐ ചാറ്റ്‌ബോട്ടിന്റെ പേരാണ് ബാര്‍ഡ്. കമ്പനി വികസിപ്പിച്ച ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍ (ലാംഡ) കേന്ദ്രമാക്കിയാണ് ബാര്‍ഡ് പ്രവര്‍ത്തിക്കുന്നത്.നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന മറ്റൊരു സർവീസായ ചാറ്റ്ജിപിടിക്ക് പുതിയ വിഷയങ്ങളിൽ പ്രതികരിക്കാൻ കഴിയുന്നില്ലെങ്കിൽ ഗൂഗിൾ ബാർഡിന് കഴിഞ്ഞ ദിവസം സംഭവിച്ച വിഷയങ്ങൾ വരെ കൃത്യമായി അവതരിപ്പിക്കാൻ സാധിക്കുന്നുണ്ട്.ചാറ്റ്‌ബോട്ടായ ബാര്‍ഡിനോട് സംശയം ചോദിച്ചാല്‍ ഉത്തരം നല്‍കാനായി ഈ സംവിധാനം ഇന്റര്‍നെറ്റില്‍നിന്ന് വിവരങ്ങള്‍ എടുക്കുമെന്ന് പിച്ചൈ പറയുന്നു. പുതിയതും ഉന്നത നിലവാരമുള്ളതുമായ പ്രതികരണം നല്‍കാന്‍ കെല്‍പ്പുള്ളതാണ് ബാര്‍ഡ് എന്നാണ് പിച്ചൈ പറയുന്നത്.ഉത്തരങ്ങള്‍ വളരെ ആഴത്തിലുള്ളതായിരിക്കും. ചാറ്റ്ജിപിടിയിലേതു പോലെ ചാറ്റിങ് സാധിക്കും.

Related Articles

Back to top button