Big B
Trending

കറന്‍സികളുടെ മൂല്യമിടിവ് തടയാന്‍ 50 ബില്യണ്‍ ഡോളർ വിറ്റഴിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍

യുഎസ് ഡോളറിന്റെ മുന്നേറ്റത്തില്‍ കറന്‍സികളുടെ മൂല്യമിടിവ് തടയാന്‍ ഏഷ്യയിലെ വിവധ രാജ്യങ്ങള്‍ സെപ്റ്റംബറില്‍ ചെലവഴിച്ചത് 50 ബില്യണ്‍ ഡോളര്‍. ചൈന ഒഴികെയുള്ള ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ 30 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായാണ് കണക്ക്. ജപ്പാനും കൂടി ചേരുമ്പോള്‍ ഈ തുക 50 ബില്യണാകും. 2020 മാര്‍ച്ചിനുശേഷമുള്ള ഉയര്‍ന്ന വില്പനയാണിത്. ഡോളിന്റെ നിരന്തരമായ മുന്നേറ്റത്തില്‍നിന്ന് കറന്‍സികളെ പ്രതിരോധിക്കാനണ് ഇത്രയും തുക വിപണിയിലിറക്കിയത്. ആഗോള മൂലധന നീക്കം നിരീക്ഷിക്കുന്ന എക്‌സാന്റെ ഡാറ്റ- എന്ന സ്ഥാപനത്തിന്റേതാണ് വിലയിരുത്തല്‍.രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍, മറ്റ് സര്‍ക്കാര്‍ വൃത്തങ്ങള്‍ എന്നിവയില്‍നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ കണക്കെടുപ്പ്.സെപ്റ്റംബറില്‍ ജപ്പാന്‍ 20 ബില്യണ്‍ ഡോളര്‍ വിറ്റഴിച്ചപ്പോള്‍ ദക്ഷിണ കൊറിയ 17 ബില്യണാണ് വിപണിയിലിറക്കിയത്. ദക്ഷിണ കൊറിയ, ഇന്ത്യ, തായ് വാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഡോളര്‍ വിറ്റഴിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവിടാറുണ്ട്. മറ്റ് രാജ്യങ്ങളിലെ വിവരങ്ങള്‍ കേന്ദ്ര ബാങ്കുകള്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്.വിപണിയില്‍ ഇടപെട്ട് കറന്‍സികളുടെ മൂല്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനാല്‍ ലോകമാകെയുള്ള രാജ്യങ്ങളിലെ വിദേശനാണ്യ കരുതല്‍ ശേഖരം കുറയുകയാണെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button