Tech
Trending

പുത്തൻ ‘ഡിസൈനര്‍’ ആപ്പുമായി മൈക്രോസോഫ്റ്റ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ഡിസൈനര്‍’ ആപ്പ് പുറത്തിറക്കി മൈക്രോസോഫ്റ്റ്. വളരെ എളുപ്പം ഗ്രാഫിക് എഡിറ്റിങും, ഇമേജ് എഡിറ്റിങും സാധ്യമാക്കുന്ന ആപ്പ് ആണിത്. മൈക്രോസോഫ്റ്റ് 365 സബ്‌സ്‌ക്രിപ്ഷന്റെ ഭാഗമായിരിക്കും ഈ സേവനവും.കാന്‍വ ഡിസൈന്‍ ആപ്പിന് സമാനമാണ് മൈക്രോസോഫ്റ്റിന്റെ ആപ്പിന്റെയും രൂപകല്‍പന. ബിങ് സെര്‍ച്ച് എഞ്ചിന്‍, എഡ്ജ് ബ്രൗസര്‍ എന്നിവയുമായി ആപ്പ് ബന്ധിപ്പിച്ചിട്ടുണ്ട്.ഡാല്‍-ഇ 2 എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഡിസൈനിങ് സൗകര്യമാണ് മൈക്രോസോഫ്റ്റ് ഡിസൈനര്‍ ആപ്പിലുള്ളത്. സോഷ്യല്‍ മീഡിയാ പോസ്റ്റുകളായും സ്‌റ്റോറികളായും പങ്കുവെക്കാന്‍ സാധിക്കുന്ന വിവിധ ടെപ്ലേറ്റുകളും ടൂളുകളും സ്റ്റോക്ക് ഇമേജുകളും ഡിസൈനര്‍ ആപ്പില്‍ ലഭിക്കും.

Related Articles

Back to top button