Tech
Trending

പുതിയ ആൻഡ്രോയിഡ് 14 പുറത്തിറങ്ങി

മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ആൻഡ്രോയിഡ് 14 ഗൂഗിളിന്റെ ഐ/ഒ 2023 ഇവന്റിൽ അവതരിപ്പിച്ചു.ഐഒഎസ് 16 പോലെയുള്ള കസ്റ്റമൈസ് ചെയ്യാവുന്ന ലോക്ക് സ്‌ക്രീൻ, മെച്ചപ്പെട്ട ക്യാമറാ അനുഭവം, യുഎസ്ബി വഴി മെച്ചപ്പെട്ട ഓഡിയോ എന്നിവയും മറ്റും ഉൾപ്പെടുന്നതാണ് ആൻഡ്രോയിഡ് 14 ന്റെ പുതിയ ഫീച്ചറുകൾ. മെച്ചപ്പെടുത്തിയ ഗ്രാഫിക്‌സ് അനുഭവം നൽകുന്നതിന് ആൻഡ്രോയിഡ് 14 ന് ഇപ്പോൾ ജിപിയു മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും ഗൂഗിൾ അവകാശപ്പെട്ടു. ആൻഡ്രോയിഡ് 14 കൂടുതൽ വികസിപ്പിക്കുന്നതിനും ഒപ്റ്റിമൈസ് ചെയ്യുന്നതിനു മുൻനിര ബ്രാൻഡുകളായ ഐക്യൂ, ലെനോവോ, നത്തിങ്, വൺപ്ലസ്, ഒപ്പോ, റിയൽമി, ടെക്നോ, വിവോ, ഷഓമി എന്നിവയുമായി ഗൂഗിൾ സഹകരിച്ച് പ്രവർത്തിക്കുന്നു. ഈ ബ്രാൻഡുകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് അടുത്തിടെ മുൻനിര സ്മാർട് ഫോൺ വാങ്ങിയിട്ടുണ്ടെങ്കിൽ ആൻഡ്രോയിഡ് 14 ന്റെ ബീറ്റാ പതിപ്പ് ലഭിച്ചേക്കും.ഇതിന്റെ ആദ്യ ബീറ്റാ പതിപ്പ് പിക്‌സൽ സ്‌മാർട് ഫോണുകളിൽ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഗൂഗിൾ പിക്സൽ ഉപയോക്താക്കൾക്ക് ആൻഡ്രോയിഡ് ഡെവലപ്പറുടെ പ്ലാറ്റ്ഫോം വഴി ആൻഡ്രോയിഡ് 14 ബീറ്റയിലേക്ക് ആക്സസ് ലഭിക്കും. പിക്സൽ ഇതര ഉപയോക്താക്കൾക്ക് അതത് ഒഇഎമ്മിന്റെ വെബ്സൈറ്റ് വഴി ആൻഡ്രോയിഡ് 14 ബീറ്റ ഡൗൺലോഡ് ചെയ്യാം.

Related Articles

Back to top button