Big B
Trending

ഫീച്ചര്‍ ഫോണുകൾ വഴി യുപിഐ പണിടപാട് പദ്ധതി പ്രഖ്യാപിച്ച് ആര്‍ബിഐ

രാജ്യത്ത് ഡിജിറ്റൽ പണമിടപാട് എല്ലാവർക്കും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഫീച്ചർ ഫോണിലൂടെ യുപിഐ ഇടപാട് സാധ്യമാക്കാൻ ആർബിഐ.ഇതോടെ യുപിഐ ഇടപാടുകൾ കൂടുതൽ വ്യാപകമാകും.നവംബറിൽ 401 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇടപാടുകളുടെ മൊത്തംമൂല്യമാകട്ടെ 6.68 ലക്ഷംകോടി രൂപയുമാണ്.യുപിഐവഴി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. ചെറിയ തുകയുടെ ഇടപാടുകൾക്കുള്ള പുതിയ വാലറ്റ് സംവിധാനവും അതിൽ ഉൾപ്പെടും.ഡിജിറ്റൽ പണമിടപാടുകൾക്ക് ഈടാക്കുന്ന നിരക്കുകളെക്കുറിച്ച് പഠിക്കാൻ ആർബിഐ സമിതിയെ ചുമതലപ്പെടുത്തും. ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, വാലറ്റ്, യുപിഐ തുടങ്ങിയവ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾക്കുള്ള നിരക്കുകൾ സംബന്ധിച്ച ഏകീകരണമാകും ഉണ്ടാകുക.റീട്ടെയിൽ ഡയറക്ട് പ്ലാറ്റ്ഫോംവഴി സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിന് യുപിഐ പണമിടപാട് പരിധി രണ്ടുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷമായി ഉയർത്തും. പ്രാരംഭ ഓഹരി നിക്ഷേപ(ഐപിഒ)ത്തിനുള്ള അപേക്ഷ നൽകുന്നതിനും പരിധി ഉയർത്തൽ ഗുണകരമാകും.

Related Articles

Back to top button