Tech
Trending

‘Android 12L’ പുറത്തിറക്കി ഗൂഗിള്‍

ടാബ് ലെറ്റുകൾക്ക് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത ആൻഡ്രോയിഡ് 12 എൽ (Android 12L) ഓഎസിന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിൾ പുറത്തിറക്കി.ദിവസങ്ങൾക്ക് മുമ്പ് ലെനോവോ ടാബ് പി12 ൽ ആൻഡ്രോയിഡ് 12 എലിന്റെ ഡെവലപ്പർ പ്രിവ്യൂ അവതരിപ്പിച്ചിരുന്നു.ലെനോവോ ടാബ് ലെറ്റിലും പിക്സൽ ഉപകരണങ്ങളിലും ആൻഡ്രോയിഡ് 12 ബീറ്റ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതിനൊപ്പം ആൻഡ്രോയിഡ് സ്റ്റുഡിയോ ഉപയോഗിച്ച് ഡെവലപ്പർമാർക്ക് വലിയ സ്ക്രീനുകളിലേക്കുള്ള ആപ്പുകൾ തയ്യാറാക്കാനാവും.വരും വർഷം ആദ്യതന്നെ വലിയ സ്ക്രീനുകൾക്ക് വേണ്ടിയുള്ള ആൻഡ്രോയിഡ് 12എൽ ഓഎസ് പുറത്തിറക്കുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു.നേരത്തെ ഫോണുകളിൽ ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഓഎസ് തന്നെയാണ് ടാബുകളിലും ഉപയോഗിച്ചിരുന്നത്. ഇക്കാരണം കൊണ്ട് തന്നെ ഒരു ഫോണിനെ വലിച്ചു നീട്ടി വലുതാക്കിയ പ്രതീതി ടാബുകളിൽ അനുഭവപ്പെട്ടിരുന്നു. ഇതിലെ പരിമിതികൾ ഇല്ലാതാക്കുകയാണ് ആൻഡ്രോയിഡ് 12 എൽ.ആപ്പിൾ സമാനമായ രീതിയിൽ ഐപാഡ് ഓഎസ് അവതരിപ്പിച്ചിട്ടുണ്ട്. ഐഓഎസ് ആണ് ഫോണുകളിൽ ഉപയോഗിക്കുന്നത്.മൾടി ടാസ്കിങ്, സ്പ്ലിറ്റ് സ്ക്രീൻ പോലുള്ള സൗകര്യങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കും വിധമാണ് ആൻഡ്രോയിഡ് 12 തയ്യാറാക്കിയിരിക്കുന്നത്.ആൻഡ്രോയിഡ് സ്റ്റുഡിയോയിൽ ഒരു ആൻഡ്രോയിഡ് എമുലേറ്റർ സെറ്റ് അപ്പ് ചെയ്ത് ആൻഡ്രോയിഡ് 12 എലിലെ ഫീച്ചറുകൾ നിങ്ങളുടെ ടാബ് ലെറ്റിൽ പരീക്ഷിക്കാവുന്നതാണ്.

Related Articles

Back to top button