Big B
Trending

കോടതിവിധിയിൽ ആമസോണിന് നേട്ടം

ഫ്യൂച്ചർ ഗ്രൂപ്പിൻറെ റീട്ടെയിൽ സംരംഭങ്ങൾ 24,713 കോടി രൂപയ്ക്ക് റിലയൻസ് റീടെയിൽ വെഞ്ചേഴ്സിന് വിൽക്കുന്ന നടപടികൾ സിംഗപ്പൂർ ഇൻറർനാഷണൽ ആർബിട്രേഷൻ സെൻറർ ഓരു ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. ഇ കൊമേഴ്സ് സ്ഥാപനമായ ആമസോൺ.കോം നൽകിയ പരാതിയിലാണ് അന്തിമ ഉത്തരവ് വരുന്നതുവരെ ഫ്യൂച്ചർ ഗ്രൂപ്പും റിലയൻസുമായി ഏർപ്പെട്ടിരിക്കുന്ന കരാർ തൽക്കാലം നിർത്തിവയ്ക്കാൻ ആർബിട്രേഷൻ നിർദ്ദേശിച്ചിരിക്കുന്നത്. ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാടുകൾ നടന്നാൽ റിലയൻസിന് ഇന്ത്യയിലെ 1 ട്രില്യൻ ഡോളർ മൂല്യമുള്ള ഓൺലൈൻ വിൽപനയുടെ കുത്തക ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഫ്യൂച്ചർ ഗ്രൂപ്പിൻറെ അൺലിസ്റ്റഡ് ബസനസിന്റെ 49% ഓഹരികൾ കഴിഞ്ഞവർഷം ആമസോൺ ഏറ്റെടുത്തിരുന്നു. ഇതുവഴി ഫ്യൂച്ചർ റീട്ടെയിലിലെ അഞ്ച് ശതമാനം ഓഹരികളും ആമസോണിന് ലഭിച്ചിരുന്നു. ഒപ്പം ഫ്യൂച്ചർ സംരംഭങ്ങൾ വിൽക്കുമ്പോൾ ആദ്യ അവകാശം ആമസോണിന് നൽകണമെന്ന കരാർ വ്യവസ്ഥയുണ്ടായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ആമസോൺ നിയമനടപടികൾ സ്വീകരിച്ചത്. എന്നാൽ ഫ്യൂച്ചർ കൂപ്പണുമായാണ് ആമസോണിന് ഇടപാടെന്നും ഈ ഇടപാടുകൾക്ക് ഫ്യൂച്ചർ റീട്ടെയിലുമായി ബന്ധമില്ലെന്നുമാണ് ഫ്യൂച്ചർ ഗ്രൂപ്പിൻറെ വാദം. എമർജൻസി ആർബിട്രേറ്റർ വി.കെ രാജാ പുറപ്പെടുവിച്ച വിധി ആമസോണിന് ഇടക്കാലാശ്വാസം നൽകുന്നുണ്ട്.
എന്നാൽ, തങ്ങൾ ഫ്യൂച്ചർ ഗ്രൂപ്പിൻറെ ഏറ്റെടുക്കാൻ ഒരു താമസവുമില്ലാതെ പൂർത്തീകരിക്കുമെന്നാണ് റിലയൻസ് റീടെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ശരിയായ നിയമോപദേശം ലഭിച്ചതിന് ശേഷമാണ് തങ്ങൾ ഫ്യൂച്ചർ ഗ്രൂപ്പിൻറെ വസ്തുവകകൾ വാങ്ങിയതെന്നും അത് ഇന്ത്യൻ നിയമ പ്രകാരം നടപ്പാക്കുകയും ചെയ്യുമെന്ന് കമ്പനി പറയുന്നു.

Related Articles

Back to top button