
ദക്ഷിണ കൊറിയൻ കമ്പനിയായ എൽജിയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ഫോൺ എൽജി ക്യൂ52 വിപണിയിലെത്തി. എൽജി ക്യൂ51ന്റെ പിൻഗാമിയായാണ് ഫോൺ വിപണിയിലെത്തുന്നത് . ഫോണിൻറെ 4ജിബി + 64 ജി ബി സ്റ്റോറേജ് വേരിയന്റാണ് വിപണിയിലെത്തിയത്. ഈ മോഡലിന് 3,30,000 കെആർഡബ്ല്യു (ഏകദേശം 21,500 രൂപ)ആണ് ദക്ഷിണകൊറിയൻ വിപണിയിലെ വില.

സിൽക്കി വൈറ്റ്, സിൽക്കി റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലെത്തുന്ന ഈ ഫോൺ ഒക്ടോബർ 28 മുതൽ വിൽപനയ്ക്കെത്തും. ആൻഡ്രോയ്ഡ് 10ൽ പ്രവർത്തിക്കുന്ന ഫോണിൽ 6.6 ഇഞ്ച് എച്ച്ഡി+ ഹോൾ പഞ്ച് ഡിസ്പ്ലേയാണ് അവതരിപ്പിച്ചിരിക്കുന്നത്. 2.3GHz ഒക്ടാകോർ പ്രോസസറാണ് ഇതിന് കരുത്തേകുന്നത്. 48 മെഗാപിക്സൽ മെയിൻ സെൻസർ, 5 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മൈക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ക്വാഡ് റിയൽ ക്യാമറ സജ്ജീകരണമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോകളുകൾക്കുമായി 13 മെഗാപിക്സൽ സെൽഫി ഷൂട്ടറും നൽകിയിരിക്കുന്നു.
4000 എംഎഎച്ച് ബാറ്ററി പാക്കണ് ഫോണിൽ നൽകിയിരിക്കുന്നത്. ഫോണിലെ കണക്ടിവിറ്റി ഓപ്ഷനുകളിൽ വൈഫൈ, ബ്ലൂടൂത്ത് 5.0, എൻഎഫ്സി, യുഎസ്ബി ടൈപ്പ് സി തുടങ്ങിയവ ഉൾപ്പെടുന്നു. മുൻവശത്ത് ഘടിപ്പിച്ചിരിക്കുന്ന ഫിംഗർ പ്രിൻറ് റീഡറും ഇതിനോടൊപ്പം വരുന്നു.