Auto
Trending

ഇലക്ട്രിക് വാഹനത്തിലേക്ക് ചുവടുമാറ്റം പ്രഖ്യാപിച്ച് ഫിയറ്റ്

അടുത്ത പത്ത് വർഷത്തിനുള്ളിൽ പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളോട് വിട പറയാനുള്ള നീക്കത്തിലാണ് ലോകത്തിലെ ഭൂരിഭാഗം വാഹന നിർമാതാക്കളും. ഏറ്റവും ഒടുവിൽ ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റും ഇലക്ട്രിക്കിലേക്കുള്ള ചുവടുമാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്.2025 മുതൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനുള്ള നീക്കങ്ങൾ ആരംഭിക്കുമെന്നാണ് ഫിയറ്റ് അറിയിച്ചിരിക്കുന്നത്. 2030-ഓടെ ഫിയറ്റിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങൾ മാത്രമായിരിക്കും പുറത്തിറങ്ങുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.


ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ആദ്യ ചുവടുവയ്പപ്പായി 500e എന്ന ഇലക്ട്രിക് കാർ യൂറോപ്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നതെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളെക്കാൾ അധികം ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുന്നത് ഫിയറ്റിന്റെ ഉത്തരവാദിത്വമായാണ് കമ്പനി കണക്കാക്കുന്നത്. ഇതിനൊപ്പം സാധാരണ വാഹനങ്ങളുടെ വിലയിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുള്ള നീക്കവും ഫിയറ്റ് നടത്തുമെന്നാണ് ഫിയറ്റ് സി.ഇ.ഒ. ഒലിവിയർ ഫ്രാങ്കോയിസ് അറിയിച്ചു.ഗ്രീൻ മൊബിലിറ്റി എന്ന വലിയ ലക്ഷ്യത്തിനായി ഇലക്ട്രിക് വാഹനങ്ങൾ ഒരുക്കുക മാത്രമല്ല ഫിയറ്റിന്റെ ലക്ഷ്യം.

Related Articles

Back to top button