
ഫെയ്സ്ബുക്കിലെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ഫോര്‍മാറ്റ് അടുത്ത വര്‍ഷത്തോടെ നിര്‍ത്തലാക്കും.2015 ലാണ് വെബ്സൈറ്റുകളിലെ വാര്‍ത്തകളും ലേഖനങ്ങളും മൊബൈല്‍ ഫോണുകളിലെ ഫെയ്സ്ബുക്ക് ആപ്പില്‍ വളരെ എളുപ്പം ലോഡ് ആവുന്ന ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സംവിധാനം ഫെയ്സ്ബുക്ക് അവതരിപ്പിച്ചത്.ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സേവനം ഇല്ലാതാവുന്നതോടെ ഫെയ്സ്ബുക്കില്‍ പങ്കുവെക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ അത് നേരെ അതാത് വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. ഇതിന്റെ ഭാഗമായി ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളുകളെ ആശ്രയിച്ചിരുന്ന വാര്‍ത്താ പ്രസാധകര്‍ക്ക് അവരുടെ ഫെയ്സ്ബുക്ക് നയം പരിഷ്കരിക്കുന്നതിനായി ആറ് മാസം സമയം നല്‍കും.ഒരുകാലത്ത് വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് വലിയ പ്രാധാന്യം ഫെയ്സ്ബുക്കില്‍ ലഭിച്ചിരുന്നു. പ്രത്യേകം ന്യൂസ് ടാബും പ്രത്യേകം പ്രാദേശിക വാര്‍ത്താ വിഭാഗവുമെല്ലാം ഉള്‍പ്പെടുത്തിയിരുന്നു.ഈ മാസം ആദ്യം ന്യൂസ് ലെറ്റര്‍ ഉല്പന്നമായ ‘ബുള്ളറ്റിന്’ നിര്‍ത്തലാക്കുമെന്ന് മെറ്റ പ്രഖ്യാപിച്ചിരുന്നു.