Tech
Trending

പാസ്കീ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ

ഉപയോക്താക്കൾക്ക് അധിക സുരക്ഷ ഉറപ്പാക്കുന്നതിനായി ആൻഡ്രോയിഡ് ഉപകരണങ്ങൾക്കും ക്രോമിനുമായി ഗൂഗിൾ പുതിയ പാസ്‌കീ ഫീച്ചർ അവതരിപ്പിച്ചു. പാസ്‌വേഡ് ഉപയോഗിക്കുന്നതിന് പകരം ഏതെങ്കിലും വെബ്‌സൈറ്റിലേക്കോ ആപ്പിലേക്കോ ലോഗിൻ ചെയ്യുന്നതിന് പിൻ അല്ലെങ്കിൽ ബയോമെട്രിക് ഓതന്റിക്കേഷൻ ഉപയോഗിച്ച് ആളുകൾക്ക് അവരുടെ ഐഡന്റിറ്റി വെരിഫൈ ചെയ്യാൻ ഉടൻ തന്നെ സാധിച്ചേക്കും.ഈ വർഷം മേയിൽ, മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ ടെക് ഭീമന്മാർ ഉപയോക്താക്കൾക്ക് ഒരു പൊതു പാസ്‌വേഡ് ഇല്ലാത്ത സൈൻ ഇൻ ഓപ്‌ഷൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.സെർച്ച് ഭീമൻ ഗൂഗിൾ ഇപ്പോൾ തന്നെ അത് യാഥാർഥ്യമാക്കുകയാണ്.പരമ്പരാഗത ടു-ഫാക്ടർ ഓതന്റിക്കേഷൻ രീതിയേക്കാൾ ഉപയോക്താക്കൾക്ക് ഏറെ സുരക്ഷിതമാണിതെന്ന് ഗൂഗിൾ അവകാശപ്പെടുന്നു.എന്നാൽ, ഈ ഫീച്ചർ നിലവിൽ ഡവലപ്പർമാർക്ക് മാത്രമാണ് ലഭ്യമാകുക. ഈ വർഷാവസാനത്തോടെ സാധാരണ ഉപയോക്താക്കൾക്കും പാസ്‌കീ ഫീച്ചർ ലഭിച്ചേക്കും. ഒരിക്കൽ നിർമിച്ച പാസ്കീ ഗൂഗിൾ പാസ്‌വേഡ് മാനേജറിലേക്ക് ബാക്കപ്പ് ചെയ്യുന്നതിനാൽ മറ്റു പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ ഒരാൾക്ക് ആൻഡ്രോയിഡ് ഉപകരണങ്ങളിലെല്ലാം ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. അതേസമയം, പാസ്‌വേഡ് നൽകി ലോഗിൻ ചെയ്യുന്ന രീതിയും തുടരുക തന്നെ ചെയ്യും, ഉപയോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള രീതി അവലംബിക്കാം.

Related Articles

Back to top button