
ഷാവോമിയുടെ ഉപ ബ്രാന്‍ഡായ റെഡ്മി പുതിയ റെഡ്മി എ1 പ്ലസ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളാണ് റെഡ്മി എ1 പ്ലസിനുള്ളത്. ഇതിന്റെ രണ്ട് ജിബി റാം + 32ജിബി സ്റ്റോറേജ് മോഡലിന് 7499 രൂപയും മൂന്ന് ജിബി റാം+ 32 ജിബി സ്റ്റോറേജ് പതിപ്പിന് 8499 രൂപയും ആണ് വില.കറുപ്പ്, ഇളം പച്ച, ഇളം നീല നിറങ്ങളില്‍ ഫോണുകള്‍ വിപണിയിലെത്തും. ഫ്‌ളിപ്കാര്‍ട്ട്, എം.ഐ.കോം, എംഐ ഹോം, എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 17 ന് വില്‍പന ആരംഭിക്കും.ആന്‍ഡ്രോയിഡ് ഗോ ഓഎസ് ആണ് ഈ ഫോണിലുള്ളത്. 6.52 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണിതിന്. 720 x 1600 പിക്‌സല്‍ റസലൂഷനുള്ള എച്ച്ഡി സ്‌ക്രീന്‍ ആണിത്. 12എന്‍എം മീഡിയാ ടെക്ക് എംടി6761 ഹീലിയോ എ22 ക്വാഡ് കോര്‍ പ്രൊസസരാണിത്. ഇതില്‍ 5ജി സൗകര്യം ഇല്ല.എട്ട് എംപി ഡ്യുവൽ റിയര്‍ ക്യാമറയും അഞ്ച് എംപി സെല്‍ഫി ക്യാമറയുമായാണ് ഈ ഫോൺ എത്തുന്നത്.5000 എംഎഎച്ച് ബാറ്ററിയുള്ള ഫോണില്‍ 10 വാട്ട് ചാര്‍ജിങ് സൗകര്യവുമുണ്ട്.