
ആഭ്യന്തര അസംസ്കൃത എണ്ണ കയറ്റുമതിയുടെ അധിക നികുതി കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ടണ്ണിന് 4,900 രൂപയില്‍ നിന്ന് 1,700 രൂപയായാണ് ക്രൂഡ് ഓയിലിന് നികുതി കുറച്ചത്. ഡീസല്‍ കയറ്റുമതി നികുതി ലിറ്ററിന് എട്ട് രൂപയില്‍ നിന്ന് അഞ്ച് രൂപയായും വിമാന ഇന്ധനത്തിന്റെ വിദേശ കയറ്റുമതിയുടെ നികുതി അഞ്ച് രൂപയില്‍ നിന്ന് 1.5 രൂപയായും സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്.വെള്ളിയാഴ്ച മുതല്‍ നികുതിയിളവ് പ്രാബല്യത്തില്‍ വന്നു. നവംബര്‍ മുതല്‍ അസംസ്കൃത എണ്ണയ്ക്ക് ആഗോളതലത്തില്‍ 14 ശതമാനത്തോളം വിലയിടിവുണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അധിക നികുതി വെട്ടിക്കുറച്ചത്. ജൂലൈ മുതലാണ് എണ്ണ കമ്പനികള്‍ക്ക് അധികമായി കിട്ടുന്ന ലാഭത്തിന് അധിക നികുതിയായി കേന്ദ്ര സര്‍ക്കാര്‍ ഈടാക്കി തുടങ്ങിയത്.