
മഹീന്ദ്രയുടെ എക്‌സ്.യു.വി.300, എക്‌സ്.യു.വി.700 എന്നീ വാഹനങ്ങള്‍ക്ക് പിന്നാലെ അടുത്തിടെ വിപണിയില്‍ എത്തിയ മഹീന്ദ്ര സ്‌കോര്‍പിയോ എന്നും സുരക്ഷയില്‍ കരുത്ത് തെളിയിച്ചിരിക്കുകയാണ്. മുമ്പ് മഹീന്ദ്രയുടെ രണ്ട് വാഹനങ്ങള്‍ക്ക് ഈ റെക്കോഡ് ലഭിച്ചിട്ടുണ്ടെങ്കിലും 2022 ജൂലായിയില്‍ പുറത്തുവന്ന പുതിയ ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ലഭിക്കുന്ന ആദ്യ ബോഡി ഓണ്‍ ഫ്രെയിം എസ്.യു.വി. എന്ന റെക്കോഡോടെയാണ് സ്‌കോര്‍പിയോ എന്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ലഭിക്കുന്ന മൂന്നാമത്തെ വാഹനമാണിത്. ഥാര്‍, മരാസോ എന്നിവ ഫോര്‍ സ്റ്റാര്‍ റേറ്റിങ് ലഭിക്കുന്ന മൂന്നാമത്തെ വാഹനമാണിത്. ഥാര്‍, മരാസോ എന്നിവ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് നേടിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ 34-ല്‍ 29.25 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 48-ല്‍ 28.94 പോയിന്റും നേടിയ ഈ വാഹനം യഥാക്രമം ഫൈവ് സ്റ്റാര്‍, ത്രീ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരിക്കുന്നത്. ക്രാഷ് ടെസ്റ്റിന് പുറമെ, പുതിയ പ്രോട്ടോകോള്‍ അനുസരിച്ച് സൈഡ് ഇംപാക്ട്, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ എന്നിവയും ഇത്തവണ പരീക്ഷിച്ചിരുന്നു. അപകടത്തില്‍ വാഹനത്തിലെ ഡ്രൈവറിന് യാത്രക്കാര്‍ക്കും നെഞ്ചിനും കഴുത്തിനുമുള്‍പ്പെടെ ഏറ്റവും മികച്ച സുരക്ഷയാണ് വാഹനം നല്‍കുന്നത്.ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്‌ഫോം, ആറ് എയര്‍ബാഗ്, ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റെക്ഷന്‍, ഇ.എസ്.സി, എ.ബി.എസ് വിത്ത് ഇ.ബി.ഡി, ഹിന്‍ ഡിസെന്റ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, വെഹിക്കിള്‍ ഡൈനാമിക്‌സ് കണ്‍ട്രോള്‍, റോള്‍ ഓവര്‍ മിറ്റിഗേഷന്‍, വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, മുന്നിലും പിന്നിലും ക്യമാറയും സെന്‍സറുകളും തുടങ്ങി നിരവധി സുരക്ഷ സന്നാഹങ്ങളുടെ അകമ്പടിയോടെയാണ് ഈ വാഹനം നിരത്തുകളില്‍ എത്തുന്നത്.