Big B
Trending

ക്രിപ്റ്റോ കറൻസികൾ ജി.എസ്.ടിയിലേക്ക്:നടപടികൾ ഊർജിതമാക്കി സർക്കാർ

ക്രിപ്റ്റോകറൻസിയെ ചരക്കുകളോ, സേവനങ്ങളോ ആയി ജി.എസ്.ടിക്കു കീഴിൽ തരംതിരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ. ഇതുവഴി ഇടപാടുകളുടെ മുഴുവൻ മൂല്യത്തിനും നികുതി ചുമത്താനാകുമെന്നാണു വിലയിരുത്തൽ.നിലവിൽ സാമ്പത്തിക സേവനമായി കണ്ട് ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ നൽകുന്ന സേവനങ്ങൾക്ക് 18 ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്. ക്രിപ്റ്റോകൾ സ്വഭാവമനുസരിച്ച് ലോട്ടറി, കാസിനോ, വാതുവെയ്പ്പ്, ചൂതാട്ടം, കുതിരപ്പന്തയം എന്നിവയ്ക്ക് സമാനമാണെന്ന് ജി.എസ്.ടി. ഓഫീസർമാർ അഭിപ്രായപ്പെടുന്നു, ഇവയ്ക്ക് മുഴുവൻ മൂല്യത്തിലും 28 ശതമാനം ജി.എസ്.ടി. ബാധകമാണ്. സ്വർണത്തിന്റെ കാര്യത്തിലും മുഴുവൻ ഇടപാട് മൂല്യത്തിനും മൂന്നു ശതമാനം ജി.എസ്.ടി. ചുമത്തുന്നുണ്ട്.ക്രിപ്റ്റോകറൻസികളുടെ മുഴുവൻ ഇടപാടിനും ജി.എസ്.ടി. ചുമത്തിയാൽ നിരക്ക് 0.1 മുതൽ 1 ശതമാനം വരെയാകാമെന്നാണു വിധഗ്ധർ വ്യക്തമാക്കുന്നത്. നിരക്കുകളെ കുറിച്ചുള്ള ചർച്ച അന്തിമഘട്ടത്തിലാണെന്നും ഇക്കാര്യത്തിൽ ഉടനെ വ്യക്തത പ്രതീക്ഷിക്കാമെന്നുമാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന.2022- 23 ബജറ്റ് ക്രിപ്റ്റോ ആസ്തികൾക്ക് ആദായനികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഏകദേശ വ്യക്തത വരുത്തിയിട്ടുണ്ട്.

Related Articles

Back to top button