Tech
Trending

റെഡ്മിബുക് പ്രോ 15 (2022) ലാപ്ടോപ്പ് ശ്രേണിയുമായി ഷഓമി

ഷഓമിയുടെ ബജറ്റ് ലാപ്‌ടോപ്പുകൾ വിൽക്കുന്ന റെഡ്മിബുക് ശ്രേണിയിലേക്ക് പുത്തൻ ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചു. റെഡ്മി K50 സീരീസ് സ്മാർട്ട്ഫോണോനുകൾക്കൊപ്പം ചൈനീസ് വിപണിയിലാണ് റെഡ്മിബുക് പ്രോ 15 (2022) ആരങ്ങേറ്റം കുറിച്ചത്. റെഡ്മിബുക് പ്രോ 15 നിലവിൽ ഇന്ത്യയിൽ വില്പനയിലുള്ളതുകൊണ്ട് തന്നെ പുതിയ 2022 മോഡലിന്റെ ഇന്ത്യ ലോഞ്ചും വരും മാസങ്ങളിൽ പ്രതീക്ഷിക്കാം.5,599 യുവാൻ (ഏകദേശം 67,000 രൂപ) മുതലാണ് ഇന്റൽ UHD ഗ്രാഫിക്സോട് കൂടിയ 12-ാം തലമുറ ഇന്റൽ കോർ i5 പ്രോസസറുള്ള റെഡ്മിബുക് പ്രോ 15 (2022)യുടെ വില ആരംഭിക്കുന്നത്.12-ാം തലമുറ ഇന്റൽ കോർ i5 പ്രൊസസറും എൻവീഡിയ ജിഫോഴ്സ് RTX 2050 GPUവുമുള്ള മോഡലിന് 6,799 രൂപയുമാണ് (ഏകദേശം 81,400 രൂപ) വില. ഇത് കൂടാതെ എൻവീഡിയ ജിഫോഴ്സ് RTX 2050 GPU സഹിതം 12-ാം തലമുറ ഇന്റൽ കോർ i7 പ്രൊസസറുള്ള ലാപ്‌ടോപ്പ് കോൺഫിഗറേഷന് 7,499 യുവാൻ (ഏകദേശം 89,780 രൂപ) വിലയുണ്ട്.വിൻഡോസ് 11ൽ പ്രവർത്തിക്കുന്ന റെഡ്മിബുക് പ്രോ 15 (2022)യ്ക്ക് 3,200×2,000 പിക്‌സൽ റെസലൂഷൻ, 16:10 ആസ്പെക്ട് റേഷ്യോ, 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 100 ശതമാനം sRGB കളർ ഗാമട്ട് എന്നിവയുള്ള 15.6 ഇഞ്ച് IPS സ്‌ക്രീനാണ്. 12-ാം തലമുറ ഇന്റൽ കോർ i7-12650H, 12-ാം തലമുറ ഇന്റൽ കോർ i5-12450H പ്രോസസറുകൾക്കൊപ്പം എൻവീഡിയ ജിഫോഴ്സ് RTX 2050, അല്ലെങ്കിൽ ഇന്റൽ കോർ i5-1245 മോഡലിന് ഇന്റൽ UHD ഗ്രാഫിക്‌സ് എന്നിവയാണ് കോമ്പിനേഷനുകൾ.മൂന്ന് വേരിയന്റുകളിലും 5,200MHz ഫ്രീക്വൻസിയിൽ 16 ജിബി LPDDR5 റാം ക്രമീകരിച്ചിട്ടുണ്ട്. റെഡ്മിബുക്ക് പ്രോ 15 (2022) ൽ 512 ജിബി ഹൈ-സ്പീഡ് സ്റ്റോറേജാണ്. ഡ്യുവൽ 4K വീഡിയോ ഔട്ട്‌പുട്ട് അല്ലെങ്കിൽ സിംഗിൾ 8K വീഡിയോ ഔട്ട്‌പുട്ടിനെ പിന്തുണയ്ക്കുന്ന തണ്ടർബോൾട്ട് 4 പോർട്ട് ലാപ്‌ടോപ്പിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.1.8 കിലോഗ്രാം ആണ് ലാപ്ടോപ്പിന്റെ ഭാരം.റെഡ്മിബുക് പ്രോ 15 (2022)ൽ 72Whr ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. ഒറ്റ ചാർജിൽ 12 മണിക്കൂർ വരെ ഇ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം എന്ന് ഷഓമി അവാകാശപ്പെടുന്നു.

Related Articles

Back to top button