Big B

രാജ്യത്തെ നികുതിപിരിവിൽ വൻ വർധന

വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നുമുള്ള ആദായനികുതിപിരിവിൽ മുൻകൊല്ലത്തെക്കാൾ 48% വർധന. കമ്പനികളിൽനിന്നുള്ള മുൻകൂർ നികുതിയിൽ 41% വർധനയാണുള്ളത്. സാമ്പത്തികവർഷം അവസാന‍ിക്കാൻ രണ്ടാഴ്ച ബാക്കിനിൽക്കേയുള്ള കണക്കാണ് കേന്ദ്രം പുറത്തുവിട്ടത്. ആകെ പ്രത്യക്ഷ നികുതിവരുമാനം ഇതുവരെ 13.63 ലക്ഷം കോടി രൂപയാണ്. മുൻകൊല്ലം ഇതേ കാലയളവിൽ 9.18 ലക്ഷം കോടി മാത്രമായിരുന്നു. ഇത്തവണ ബജറ്റിലെ അനുമാനം 12.50 ലക്ഷം കോടി രൂപ പ്രത്യക്ഷനികുതിവരുമാനം ലഭിക്കും എന്നായിരുന്നു.കോവിഡ് മറിടകന്ന് രാജ്യത്തിന്റെ സമ്പദ് സ്ഥിതി കുതിക്കുന്നതിന്റെ ലക്ഷണമാണ് ഇത്തവണത്തെ നികുതിവരുമാന വർധനയെന്ന് സർക്കാർ വിലയിരുത്തി. വ്യക്തികളുടെയും കമ്പനികളുടെയും ആദായനികുതി, വസ്തുനികുതി, പൈതൃകസ്വത്തുനികുതി, സമ്മാന നികുതി എന്നിവയാണ് പ്രത്യക്ഷനികുതിയിൽപ്പെടുന്നത്. മുൻകുർ നികുതിയായി ഇതുവരെ 6.62 ലക്ഷം കോടി ലഭിച്ചു. മുൻകൊല്ലം ഇതേ കാലയളവിൽ 1.87 കോടി മാത്രമായിരുന്നു.

Related Articles

Back to top button